Saturday December 03, 2016
Latest Updates

ഫേസ്ബുക്ക് മൊബൈല്‍ ആപ്‌ളിക്കേഷനില്‍ നിന്നും ചാറ്റിംഗ് ഒഴിവാക്കുന്നു

ഫേസ്ബുക്ക് മൊബൈല്‍ ആപ്‌ളിക്കേഷനില്‍ നിന്നും ചാറ്റിംഗ് ഒഴിവാക്കുന്നു

ഡബ്ലിന്‍: ഫേസ്ബുക്ക് മൊബൈല്‍ ആപ്‌ളിക്കേഷനില്‍ നിന്നും ചാറ്റിംഗ് സംവിധാനം നീക്കം ചെയ്യാനൊരുങ്ങുന്നു. ഐഫോണ്‍, ആന്‍ഡ്രോയ്ഡ് ഫോണുകളിലെ ഫേസ്ബുക്ക് ആപ്പിലെ ചാറ്റിങ്ങ് ഓപ്ഷനുകളാണ് നീക്കാനൊരുങ്ങുന്നത്. ഇതോടെ ഇനി മൊബൈലില്‍ ഫേസ്ബുക്ക് ചാറ്റ് നടത്താന്‍ ഫേസ്ബുക്കിന്റെ മെസന്‍ഞ്ചര്‍ ഡൗണ്‍ലോഡ് ചെയ്യണം എന്നത് നിര്‍ബന്ധമാകും.

ഇംഗ്ലണ്ട്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഫേസ്ബുക്കിന്റെ തന്നെ മൊബൈലുകളില്‍ മെസഞ്ചര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ചാറ്റ് ചെയ്‌തോളണം നിര്‍ദ്ദേശവും ഇവിടങ്ങളിലൊക്കെ എത്തിക്കഴിഞ്ഞത്രെ. ഫേസ്ബുക്കിന്റെ ഇപ്പോഴത്തെ മെസഞ്ചര്‍ ആപ്പിനേക്കാളും വേഗമേറിയതാണത്രെ ഈ ആപ്‌ളിക്കേഷന്‍.

ബാര്‍സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വിന്‍ഡോസ് ഫോണുകള്‍ക്കുള്ള മെസഞ്ചര്‍ ഫേസ്ബുക്ക് അവതരിപ്പിച്ചത്. അതിനാല്‍ തന്നെ വിന്‍ഡോസ് ഫോണുകളിലെ മെസഞ്ചര്‍ സംവിധാനത്തെക്കുറിച്ച് വ്യക്തതയില്ല. തല്‍ക്കാലം ഫേസ്ബുക്കിന്റെ ചില രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്ക് മാത്രമെ നിര്‍ദ്ദേശം ലഭിച്ചിട്ടിട്ടുള്ളെങ്കിലും എല്ലാ ഫേസ്ബുക്ക് ഉപഭോക്താക്കളും ഇത്തരത്തില്‍ മാറേണ്ടിവരുമെന്നാണ് സൂചന.

Scroll To Top