Sunday December 04, 2016
Latest Updates

ഫേസ്ബുക്കും ,ആമസോണും ഡബ്ലിനിലെ യൂറോപ്യന്‍ ഹെഡ് ഓഫീസുകള്‍ വിപുലീകരിക്കുന്നു

ഫേസ്ബുക്കും ,ആമസോണും ഡബ്ലിനിലെ യൂറോപ്യന്‍ ഹെഡ് ഓഫീസുകള്‍ വിപുലീകരിക്കുന്നു

ഡബ്ലിന്‍: സോഷ്യല്‍ നെറ്റ് വര്‍കിംഗ് സൈറ്റായ ഫേസ്ബുക്ക് ഡബ്ലിനിലെ ഓഫീസിലേക്ക് നൂറോളം പുതിയ ജീവനക്കാരെ നിയമിക്കാന്‍ തീരുമാനിച്ചു. ഓഫീസ് കെട്ടിടം മാറുന്നതിന്റെ ഭാഗമായാണ് പുതിയ തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
നൂറോളം അഡീഷണല്‍ സ്റ്റാഫിനെ നിയമിക്കാന്‍ സോഷ്യല്‍ നെറ്റ് വര്‍കിംഗ് സൈറ്റ് നേരത്തേ തന്നെ പദ്ധതിയിട്ടിരുന്നതായാണ് റിപ്പോര്‍ട്ട്. ബോര്‍ഡ്ഗയസ് എനര്‍ജി തിയറ്ററിനടുത്തുള്ള ഗ്രാന്റ് കാനല്‍ ഡോക്കിലെ നമ്പര്‍ 4 ഗ്രാന്റ് കാനല്‍ സ്‌ക്വയറില്‍ 120,000 സ്‌ക്വയര്‍ഫീറ്റില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കാന്‍ പോകുന്നത്.
കമ്പനിയുടെ യൂറോപ്യന്‍ ഹബിലേക്കായി 500ഓളം തൊഴില്‍ സാധ്യതകളാണ് ഡബ്ലിനില്‍ മാത്രമായി തുറന്നുകൊടുത്തിരുന്നത്. കെട്ടിട ഉടമസ്ഥരും കമ്പനിയും തമ്മില്‍ 6മില്ല്യണ്‍ യൂറോയുടെ ഇടപാട് നടന്നതായാണ് റിപ്പോര്‍ട്ട്. 10വര്‍ഷത്തെ കരാറില്‍ ഫേസ്ബുക്ക് കമ്പനി ഒപ്പുവച്ചതായും റിപ്പോര്‍ട്ട് ഉണ്ട്.
അടുത്ത ആഴ്ച്ചകളിലായി വലിയ ഓഫീസ് കെട്ടിടത്തിലേക്ക് മാറി സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ഫേസ്ബുക്ക് ഉള്‍പ്പെടെ നിരവധി കമ്പനികള്‍ ശ്രമിക്കുന്നുണ്ട്.
മറ്റൊരു വെബ് സര്‍വ്വീസ് ഫേമായ യാഹുവും ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന ഈസ്റ്റ് ബിസിനസ് പാര്‍ക്കില്‍ നിന്നും ഡബ്ലിന്റെ നോര്‍ത്ത് ഭാഗത്തുള്ള പോയിന്റ് വില്ലേജിലേക്ക് മാറി പുതിയ ഓഫീസില്‍ പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ്. ഇപ്പോള്‍ കെട്ടിടങ്ങള്‍ നാമയുടെ നിയന്ത്രണത്തിലാണ്.
ഡബ്ലിന്‍ 4ലെ ബര്‍ലിംഗ്ടണ്‍ റോഡിലുള്ള ബര്‍ലിംഗ്ടണ്‍ പ്ലാസയിലാണ് ആമസോണ്‍ പുതിയ ഓഫീസിനുള്ള സ്ഥലം കണ്ടുവച്ചിരിക്കുന്നത്.
ഗ്രാന്റ് കാനല്‍ ഡോക്കിലുള്ള ഇപ്പോഴത്തെ ഹെഡ്‌കോട്ടേഴ്‌സിന് പകരമായി മറ്റൊരു ഓഫീസ് ഫേസ്ബുക്ക് വളരെക്കാലമായി അന്വേഷിക്കുകയായിരുന്നു. ഇപ്പോഴത്തെ കമ്പനിയുടെ വിസ്തൃതിയുടെ ഇരട്ടിയാണ് ഇനി മാറാന്‍ പോകുന്ന ഓഫീസ് കെട്ടിടത്തിനുള്ളത്. അടുത്ത മറ്റ് ഓഫീസുകളില്‍ നിന്നും വ്യക്തമായ അകലം പാലിക്കാനും കെട്ടിടത്തിന് സാധിക്കുന്നുണ്ട്.

Scroll To Top