Friday December 09, 2016
Latest Updates

ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഇന്ന് ഇന്ത്യയില്‍ എത്തുന്നു

ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഇന്ന് ഇന്ത്യയില്‍ എത്തുന്നു

ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഇന്ന് ഇന്ത്യയില്‍ എത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും കേന്ദ്രമന്ത്രിമാരുമായും സുക്കര്‍ബര്‍ഗ് കൂടിക്കാഴ്ച നടത്തും. ഇന്റര്‍നെറ്റ് ഡോട്ട് ഒആര്‍ജി എന്ന സംഘടനയുടെ സമ്മേളനത്തിലും ഫെയ്‌സ്ബുക്ക് മേധാവി പങ്കെടുക്കും. എല്ലാവര്ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇന്റര്‍നെറ്റ് ഡോട്ട് ഒആര്‍ജി.

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സ്വചഛ് ഭാരത് അഭിയാനുമായി ഫെയ്‌സ്ബുക്ക് സഹകരിച്ചേക്കും. പദ്ധതിയുമായി സഹകരിക്കുന്നതിനുള്ള സന്നദ്ധത സുക്കര്‍ബര്‍ഗ് കേന്ദ്രത്തെ അറിയിക്കും. പ്രധാനമന്ത്രിയുമായും കേന്ദ്രമന്ത്രിമാരുമായും നടക്കുന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചയാകും. കേന്ദ്ര സര്‍ക്കാരും ജനങ്ങളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും ഫെയ്‌സ്ബുക്കിന്റെ സേവനം പ്രയോജനപ്പെടുത്തും.

കേന്ദ്ര ഐടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് ഉള്‍പ്പെടെയുള്ളവരുമായി സുക്കര്‍ബര്‍ഗ് ഈ വിഷയം ചര്‍ച്ച ചെയ്യും. കഴിഞ്ഞ ജൂലൈയില്‍ ഫെയ്‌സ്ബുക്ക് സിഒഒ ഷെറില്‍ സാന്‍ഡ്ബര്‍ഗ് ഇന്ത്യയിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

 

Scroll To Top