Friday December 09, 2016
Latest Updates

ഫെയ്‌സ്ബുക്ക് കാമുകന്‍ വിദേശ മലയാളിയുടെ ഭാര്യയില്‍ നിന്ന് 26 ലക്ഷം തട്ടിയെടുത്തു

ഫെയ്‌സ്ബുക്ക് കാമുകന്‍ വിദേശ മലയാളിയുടെ ഭാര്യയില്‍ നിന്ന് 26 ലക്ഷം തട്ടിയെടുത്തു

പത്തനംതിട്ട: ഫെയ്‌സ്ബുക്ക് കാമുകന്‍ ഭര്‍തൃമതിയായ യുവതിയില്‍ നിന്ന് 26 ലക്ഷം രൂപ തട്ടിയെടുത്തു. ത്തനംതിട്ട മലയാലപ്പുഴ സ്വദേശിയായ യുവതിക്കാണ് പണം നഷ്ടപ്പെട്ടത്. പത്തനംതിട്ട സ്വദേശിയായ ഈ യുവതി ഫെയ്‌സ്ബുക്ക് കാമുകന്റെ വാക്ക് വിശ്വസിച്ച് വിദേശത്ത് നിന്ന് ഭര്‍ത്താവ് അയയ്ക്കുന്ന പണം മുഴുവന്‍ കാമുകന് കൈമാറുകയായിരുന്നു. അഫ്ഗാനിസ്ഥാനില്‍ അമേരിക്കാന്‍ സേന ഉദ്യോഗസ്ഥനായ മാവേലിക്കര സ്വദേശിയാണ് യുവതിയുടെ ഭര്‍ത്താവ്.

ഭര്‍ത്താവ് അയയ്ക്കുന്ന പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഫെയ്‌സ്ബുക്ക് കാമുകന്‍ പണം കൈക്കലാക്കുകയായിരുന്നു. കൂടാതെ യുവതിയുടെ സ്വര്‍ണം പണയം വെച്ചും ഇയാള്‍ ലക്ഷങ്ങള്‍ കൈക്കലാക്കി. പത്തനംതിട്ടയിലെ സെയില്‍സ് ടാക്‌സ് ഓഫീസ് ജീവനക്കാരനാണ് യുവതിയുടെ പണം തട്ടിയെടുത്തത്.

ഭര്‍ത്താവ് നാട്ടില്‍ വരുന്നതിന് മുന്നോടിയായി യുവതി ഫെയ്‌സ്ബുക്ക് കാമുകനില്‍ നിന്ന് പണം തിരികെ ചോദിച്ചു. എന്നാല്‍ ഇയാള്‍ പണം മടക്കി നല്‍കാന്‍ തയ്യാറായില്ല. ഇതോടെയാണ് താന്‍ ചതിക്കുഴിയില്‍ അകപ്പെടുകയായിരുന്നെന്ന് യുവതിക്ക് മനസിലായത്. ഇതോടെ നാട്ടിലെത്തുന്ന ഭര്‍ത്താവിനെ അഭിമുഖീകരിക്കാന്‍ കഴിയാതെ യുവതി വീട് വിട്ടറങ്ങി.

ഒന്നര വയസുള്ള കുട്ടിയെ ഉപേക്ഷിച്ച് വീട് വിട്ടിറങ്ങിയ യുവതിയെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഏറണാകുളത്ത് നിന്നാണ് പിടികൂടിയത്. യുവതി ഇപ്പോള്‍ പത്തനംതിട്ടയിലെ മഹിള മന്ദിരത്തിലാണ് കഴിയുന്നത്. യുവതിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പണം തട്ടിയ ഫെയ്‌സ്ബുക്ക് കാമുകനെതിരെ അന്വേഷണം ആരംഭിച്ചു. ഇയാള്‍ വിവാഹിതനാണ്. സംഭവം അറിഞ്ഞ് യുവതിയുടെ ഭര്‍ത്താവ് അഫ്ഗാനിസ്ഥാനിലെ ജോലി ഉപേക്ഷിച്ച് നാട്ടില്‍ വന്നിട്ടുണ്ട്.

Scroll To Top