Friday December 02, 2016
Latest Updates

ഫെയ്‌സ്ബുക്ക് ഇന്ത്യയില്‍ നികുതി വെട്ടിക്കുന്നു; സര്‍ക്കാര്‍ ഇത് കാണുന്നില്ലേയെന്ന് കോടതി

ഫെയ്‌സ്ബുക്ക് ഇന്ത്യയില്‍ നികുതി വെട്ടിക്കുന്നു; സര്‍ക്കാര്‍ ഇത് കാണുന്നില്ലേയെന്ന് കോടതി

ന്യൂഡല്‍ഹി: സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ഭീമന്മാരായ ഫെയ്‌സ്ബുക്ക് ഇന്ത്യയില നികുതി വെട്ടിക്കുന്നു. ഫെയ്‌സ്ബുക്ക് ഇന്ത്യയില്‍ സര്‍വീസ് ടാക്‌സ് നല്‍കുന്നില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഇത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി ചോദിച്ചു. ഗൂഗിള്‍ ഇന്ത്യയില്‍ സര്‍വീസ് ടാക്‌സ് നല്‍കുന്നുണ്ട്. എന്നാല്‍ നികുതി നല്‍കുന്നതില്‍ നിന്ന് ഫെയ്‌സ്ബുക്ക് ഒഴിവാക്കപ്പെട്ടത് എങ്ങനെയെന്ന് ഹൈക്കോടതി ചോദിച്ചു.

സോഷ്യല്‍ മീഡിയയിലെ ഡാറ്റാ വില്‍പ്പനയും മറ്റ് പരസ്യ സേവനങ്ങളും നിയന്ത്രിക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. ഫെയ്‌സ്ബുക്ക് പോലെ ഇത്രയും വലിയ സോഷ്യല്‍ മീഡിയ സ്ഥാപനം നികുതി നല്‍കാത്തത് സര്‍ക്കാര്‍ ശ്രദ്ധിക്കാത്തത് എന്താണെന്ന് കോടതി ചോദിച്ചു. മുന്‍ ബിജെപി നേതാവ് എന്‍കെ ഗോവിന്ദാചാര്യയാണ് ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

അതേസമയം ഫെയ്‌സ്ബുക്കിന് ഇന്ത്യയില്‍ ഒരു ഓഫീസ് മാത്രമാനുള്ളതെന്നും ഇത് പ്രത്യേക സാമ്പത്തിക മേഖലയിലായതിനാലുമാണ് നികുതിയില്‍ നിന്ന് ഒഴിവായതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

 

Scroll To Top