Sunday December 11, 2016
Latest Updates

ഫെയ്‌സ്ബുക്ക് അര മണിക്കൂര്‍ നിശ്ചലമായി

ഫെയ്‌സ്ബുക്ക് അര മണിക്കൂര്‍ നിശ്ചലമായി

സോഷ്യല്‍ നെറ്വര്‍ക്കിംഗ് സൈറ്റായ ഫെയ്‌സ്ബുക്കിന്റെ പ്രവര്‍ത്തനം അര മണിക്കൂര്‍. ഒരു മണി മുതല്‍ ഒന്നര വരെയാണ് ഫെയ്‌സ്ബുക്ക് പ്രവര്‍ത്തനം നിലച്ചത്. പ്രവര്‍ത്തനം തകരാരിലായെന്ന സന്ദേശമാണ് ലഭിച്ചത്. ഇതോടെ ഫെയ്‌സ്ബുക്ക് ആരാധകരായ ലക്ഷക്കണക്കിന് ആളുകള്‍ ആശങ്കയിലായി.

ഫെയ്‌സ്ബുക്കിന്റെ മൊബൈല്‍ ആപ്ലിക്കേഷനിലും  സമാനമായ അവസ്ഥയായിരുന്നു. എന്താണ് സംഭവിച്ചതെന്നു ഫെയ്‌സ്ബുക്ക് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ഫെയ്‌സ്ബുക്ക് പ്രവര്‍ത്തനം നിലച്ചതായി യൂറോപ്പില്‍ നിന്നും നിന്നും അമേരിക്കയില്‍ നിന്നും ലക്ഷക്കണക്കിന് പേര്  ട്വീറ്റ് ചെയ്തു. വിവിധ രാജ്യങ്ങളില്‍ നിന്ന് വാട്‌സ് ആപ്പിലൂടെയും സന്ദേശങ്ങള്‍ പാഞ്ഞു.

ഫെയ്‌സ്ബുക്ക് പ്രവര്‍ത്തനം നിലച്ചതായി ഫെയ്‌സ്ബുക്ക് അധികൃതര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന്  അര മണിക്കൂറിനു ശേഷമാണ് ഫെയ്‌സ്ബുക്ക് പ്രവര്‍ത്തനം സാധാരണ നിലയിലായത്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ഫെയ്‌സ്ബുക്ക് നിശ്ചലമാകുന്നത്. മെയ് 9 നും ഫെയ്‌സ്ബുക്ക് പ്രവര്‍ത്തനം നിലച്ചിരുന്നു.

Scroll To Top