Sunday December 11, 2016
Latest Updates

ഫെയ്‌സ്ബുക്ക് അക്കൌണ്ട് ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞതിന് 13കാരി ആത്മഹത്യ ചെയ്തു

ഫെയ്‌സ്ബുക്ക് അക്കൌണ്ട് ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞതിന് 13കാരി ആത്മഹത്യ ചെയ്തു

ബാംഗ്ലൂര്‍: ഫെയ്‌സ്ബുക്ക് അക്കൌണ്ട് ഡിലീറ്റ് ചെയ്യാന്‍ അമ്മ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 13 കാരി ആത്മഹത്യ ചെയ്തു. ബാംഗ്ലൂരിലാണ് സംഭവം. പെണ്‍കുട്ടി കൂടുതല്‍ സമയം ഫെയ്‌സ്ബുക്കില്‍ ചെലവഴിക്കുന്നതിനെ തുടര്‍ന്ന് ഫെയ്‌സ്ബുക്ക് അക്കൌണ്ട് ഡിലീറ്റ് ചെയ്യാന്‍ അമ്മ നിര്‍ദ്ദേശം നല്കിയിരുന്നു.

പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ബാംഗ്ലൂരില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിനി മോഹനയുടെ മകളാണ് മരിച്ചത്. താന്‍ ജോലിക്ക് പോകുമ്പോള്‍ മകള ഫെയ്‌സ്ബുക്കില്‍ സമയം ചെലവഴിക്കുന്നതാണ് കണ്ടത്. ഇതേതുടര്‍ന്ന് താന്‍ തിരികെ വരുമ്പോള്‍ അക്കൌണ്ട് ഡിലീറ്റ് ചെയ്യണമെന്ന് മോഹന നിര്‍ദ്ദേശം നല്കി.

എന്നാല്‍ മോഹന ഉച്ചയോടു കൂടി വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ പെണ്‍കുട്ടിയെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സ്വദേശമായ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി. പെണ്‍കുട്ടി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു.

Scroll To Top