Saturday December 03, 2016
Latest Updates

ഫെയ്‌സ്ബുക്കില്‍ മനോരോഗികളെന്ന് രഞ്ജിത്ത്; ചുട്ട മറുപടിയുമായി സോഷ്യല്‍ മീഡിയ

ഫെയ്‌സ്ബുക്കില്‍ മനോരോഗികളെന്ന് രഞ്ജിത്ത്; ചുട്ട മറുപടിയുമായി സോഷ്യല്‍ മീഡിയ

കോഴിക്കോട്: പൊതുകക്കൂസില്‍ എഴുതിയിരുന്ന മനോരോഗികള്‍ ഇപ്പോള്‍ ഫെയ്‌സ്ബുക്കിലാണ് പ്രതികരിക്കുന്നതെന്ന സംവിധായകന്‍ രഞ്ജിത്തിന്റെ പ്രസ്താവന വിവാദമായി. സിനിമകള്‍ക്കെതിരായ സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ക്കെതിരെയാണ് രഞ്ജിത്ത് തുറന്നടിച്ചത്. സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ക്ക് നിയന്ത്രണം വേണമെന്നും രഞ്ജിത്ത് പറഞ്ഞു.

നേരത്തെ മലയാളികള്‍ മനോരോഗം തീര്‍ത്തിരുന്നത് പൊതുകക്കൂസുകളിലും ട്രെയിനിലെ ടോയിലറ്റിലുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ മനോരോഗം തീര്‍ക്കുന്നത് ഫെയ്‌സ്ബുക്കില്‍ എഴുതിയാണ്.നികൃഷ്ടമായ ഭാഷയില്‍ വില കുറഞ്ഞ ആരോപണങ്ങളുമാണ് ഫെയ്‌സ്ബുക്കില്‍ നടക്കുന്നത്. എത്ര മികച്ച സിനിമ എടുത്താലും ഫെയ്‌സ്ബുക്കില്‍ വിമര്‍ശനമുണ്ടാകുന്നു. പണം കൊടുത്ത് നിയമിച്ച സിനിമ വിമര്‍ശകരും ഫെയ്‌സ്ബുക്കിലുണ്ടെന്നും രഞ്ജിത്ത് പറഞ്ഞു.

അതേസമയം രഞ്ജിത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ പ്രതികരണമാണ് വന്നുകൊണ്ടിരിക്കുന്നത്. രഞ്ജിത്തിനെ രൂക്ഷമായി വിമര്‍ശിക്കുന്ന മറുപടികളാണ് ഫെയ്‌സ്ബുക്കില്‍ വന്നുകൊണ്ടിരിക്കുന്നത്.

Scroll To Top