Friday December 09, 2016
Latest Updates

ഫെയ്‌സ്ബുക്കില്‍ പത്ത് കോടി വ്യാജ അക്കൌണ്ടുകളെന്ന് ഫെയ്ബുക്കിന്റെ വെളിപ്പെടുത്തല്‍; വ്യാജന്മാരില്‍ ഭൂരിപക്ഷം ഇന്ത്യക്കാര്‍

ഫെയ്‌സ്ബുക്കില്‍ പത്ത് കോടി വ്യാജ അക്കൌണ്ടുകളെന്ന് ഫെയ്ബുക്കിന്റെ വെളിപ്പെടുത്തല്‍; വ്യാജന്മാരില്‍ ഭൂരിപക്ഷം ഇന്ത്യക്കാര്‍

ഫെയ്‌സ്ബുക്കിലെ പത്ത് കോടി അക്കൌണ്ടുകള്‍ വ്യാജന്മാരുടെതെന്ന് വെളിപ്പെടുത്തല്‍. ഫെയ്‌സ്ബുക്ക് തന്നെയാണ് ഈ കണക്ക് ഔദ്യോഗികമായി പുറത്ത് വിട്ടത്. ഇന്ത്യയിലും തുര്‍ക്കിയിലുമാനു ഏറ്റവുമധികം വ്യാജ അക്കൌണ്ടുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ ഏകദേശം 50 ലക്ഷം മുതല്‍ ഒന്നരക്കോടി വരെ വ്യാജ അക്കൗണ്ടുകള്‍ ഉണ്ട്.

നിലവില്‍ ഒരുമാസത്തെ ആകെ സജീവ ഉപയോക്താക്കളില്‍ 4.3 ശതമാനം മുതല്‍ 7.9 ശതമാനം വരെ വ്യാജന്‍മാരാണെന്നും ഫെയ്‌സ്ബുക്ക് പുറത്ത് വിട്ട കണക്ക് പറയുന്നു. പലരും ഫെയ്ബുക്കിന്റെ നിബന്ധനകള്‍ ലംഘിച്ചുകൊണ്ടാണ് വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിക്കുന്നത്. 2014 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് 128 കോടി സജീവ ഉപയോക്താക്കളാണ് ഫേസ്ബുക്കിന് ഒരുമാസമുള്ളത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള കണക്കുകളുമായി താരതമ്യം ചെയ്താല്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ 15 വര്‍ദ്ധനവാണിതു.

ഇന്ത്യയിലും ബ്രസീലിലുമാണ് ഏറ്റവുമധികം ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുള്ളതു.വ്യാജ അക്കൌണ്ടുകള്‍ സ്പാം പ്രചരിപ്പിക്കുന്നതായും. ഇത്തരം അക്കൌണ്ടുകളെക്കുറിച്ചുള്ള പരാതി വര്‍ധിച്ചതായും  ഫെയ്‌സ്ബുക്ക് അറിയിച്ചു. ഇത്തരം പ്രൊഫൈലുകള്‍ കണ്ടെത്തി അവ ഡീ ആക്ടിവേറ്റ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും ഫെയ്‌സ്ബുക്ക് അധികൃതര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

Scroll To Top