Wednesday December 07, 2016
Latest Updates

ഫെയ്‌സ്ബുക്കില്‍ എന്തുകൊണ്ട് ഡിസ്‌ലൈക്ക് ബട്ടനില്ല? 

ഫെയ്‌സ്ബുക്കില്‍ എന്തുകൊണ്ട് ഡിസ്‌ലൈക്ക് ബട്ടനില്ല? 

ഫെയ്‌സ്ബുക്കില്‍ ഇഷ്ടം രേഖപ്പെടുത്താന്‍ ലൈക്ക് ബട്ടനുണ്ട്. എന്നാല്‍ അനിഷ്ടം രേഖപ്പെടുത്താന്‍ ഫെയ്‌സ്ബുക്കില്‍ ഒരു ഡിസ്‌ലൈക്ക് ബട്ടനില്ല. ഫെയ്‌സ്ബുക്കിലെ ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ നിരന്തരം ആവശ്യപെട്ടിട്ടും ഡിസ്‌ലൈക്ക് ബട്ടണ്‍ അവതരിപ്പിക്കാന്‍ ഫെയ്‌സ്ബുക്ക് തയ്യാറായിട്ടില്ല. എന്തുകൊണ്ടാണ് ഫെയ്‌സ്ബുക്ക് ഡിസ്‌ലൈക്ക് ബട്ടണ്‍ അനുവദിക്കാത്തത്? ലൈക്ക് ബട്ടണ്‍ കണ്ടുപിടിച്ച ബ്രെറ്റ് ടെയ്‌ലര്‍ തന്നെ ഇതിന് മറുപടിയുമായി രംഗത്ത് വന്നു. 

ഫെയ്‌സ്ബുക്കില്‍ ഡിസ്‌ലൈക്ക് ബട്ടണ്‍ ചേര്‍ത്താല്‍ നിരവധി നെഗറ്റീവ് പ്രതികരണങ്ങള്‍ക്ക് ഇടയാക്കുമെന്ന് ബ്രെറ്റ് ടെയ്‌ലര്‍ പറഞ്ഞു. മാത്രമല്ല സൈബര്‍ ബുള്ളിയിംഗ് പോലെ ആളുകളെ മാനസികമായി തകര്‍ക്കുന്ന ആക്ഷേപങ്ങള്‍ക്കും ഡിസ്‌ലൈക്ക് ബട്ടണ്‍ കാരണമാകും. ഇതാണ് ഫെയ്‌സ്ബുക്കില്‍ ഡിസ്‌ലൈക്ക് ബട്ടണ്‍ ചേര്‍ക്കാത്തതിന്റെ കാരണമെന്ന് ബ്രെറ്റ് ടെയ്‌ലര്‍ പറഞ്ഞു. ഫെയ്‌സ്ബുക്കിന്റെ മുന്‍ ചീഫ് ടെക്‌നോളജി ഓഫീസറാണ് ബ്രെറ്റ് ടെയ്‌ലര്‍. 

2012 ല്‍ ഫെയ്ബ്‌സുക്ക് വിട്ട ബ്രെറ്റ് ടെയ്‌ലര്‍ ഇപ്പോള്‍ ക്വിപ് എന്ന കമ്പനിയുടെ സി.ഇ.ഒ ആയി പ്രവര്‍ത്തിക്കുകയാണ്. ഇത് ആദ്യമായാണ് ഡിസ്‌ലൈക്ക് ബട്ടണ്‍ ഏര്‍പ്പെടുത്തത്തതിനെക്കുറിച്ച് അദ്ദേഹം പ്രതികരിക്കുന്നത്. അനിഷ്ടം രേഖപ്പെടുത്താന്‍ കമന്റ് ഓപ്ഷന്‍ ഉപയോഗിക്കുന്നതാണ് കൂടുതല്‍ അഭികാമ്യമെന്നും ബ്രെറ്റ് പറഞ്ഞു

Scroll To Top