Friday December 09, 2016
Latest Updates

ഫെയ്‌സ്ബുക്കില്‍ ആത്മഹത്യ കുറിപ്പ് പോസ്റ്റ് ചെയ്ത അദ്ധ്യാപകന്‍ അമ്മയെ കൊന്ന ശേഷം ജീവനൊടുക്കി

ഫെയ്‌സ്ബുക്കില്‍ ആത്മഹത്യ കുറിപ്പ് പോസ്റ്റ് ചെയ്ത അദ്ധ്യാപകന്‍ അമ്മയെ കൊന്ന ശേഷം ജീവനൊടുക്കി

പത്തനംതിട്ട: ഫെയ്‌സ്ബുക്കില്‍ ആത്മഹത്യ കുറിപ്പ് എഴുതി വച്ച് അദ്ധ്യാപകന്‍ അമ്മയെ കൊന്ന ശേഷം ജീവനൊടുക്കി. പത്തനംതിട്ട ജില്ലയിലെ കോന്നിയിലാണ് സംഭവം. മങ്ങാരം മാങ്കുളം സോമരാജന്‍ നായരുടെ ഭാര്യ സരസമ്മ (63) മകന്‍ അഭിലാഷ് (36) എന്നിവരാണ് മരിച്ചത്. സരസമ്മയെ കിടപ്പുമുറിയിലും അഭിലാഷിനെ ഹാളില്‍ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അഭിലാഷ് അമ്മയെ കൊല്ലുകയായിരുന്നു. വടശ്ശേരിക്കരയിലെ ഒരു സ്വകാര്യ സ്‌കൂളില്‍ അധ്യാപകനായ അഭിലാഷ് മോശമായി പെരുമാറിയെന്ന് ആരോപിച്ച് സ്റ്റുഡന്റ് പോലീസ് കേഡറ്റിലെ ചില വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയിരുന്നു. ഇതേക്കുറിച്ച് ചോദിക്കാന്‍ വീട്ടില്‍ നിന്ന് മാറി താമസിക്കുന്ന പിതാവ് സോമശേഖരന്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്തിരുന്നു.

എന്നാല്‍ പ്രതികരണം ഉണ്ടാകാഞ്ഞതിനെ തുടര്‍ന്ന് നേരിട്ടെത്തി നടത്തിയ പരിശോധനയിലാണ് ഭാര്യയും മകനും മരിച്ച് കിടക്കുന്നത് കണ്ടത്. വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയത്തിന്റെ മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Scroll To Top