Sunday December 11, 2016
Latest Updates

ഫെയ്‌സ്ബുക്കില്‍ അരക്കോടി ലൈക്കുമായി നസ്രിയ നസിം

ഫെയ്‌സ്ബുക്കില്‍ അരക്കോടി ലൈക്കുമായി നസ്രിയ നസിം

ഫെയ്‌സ്ബുക്കില്‍ ഏറ്റവുമധികം ലൈക്കുകളുള്ള മലയാള താരമായി യുവനടി നസ്രിയ 50 ലക്ഷം ലൈക്കുകലാണ് നസ്രിയയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിന് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ മലയാളത്തിലെ എല്ലാ പ്രമുഖ താരങ്ങളെയും പിന്നിലാക്കിക്കൊണ്ടാണ് നസ്രിയ 50 ലക്ഷം ലൈക്കുകള്‍ സമ്പാദിച്ചത്. കുറഞ്ഞ കാലം കൊണ്ടാണ് നസ്രിയ മലയാളത്തിലെ സൂപ്പര്‍ താരങ്ങളെപ്പോലും പിന്നിലാക്കിയത്.

2012 ഡിസംബറില്‍ ആരംഭിച്ച നസ്‌റിയയുടെ പേജ് വളരെ വേഗത്തിലാണ് ഫെയ്‌സ്ബുക്കില്‍ ലക്ഷക്കണക്കിന് ലൈക്കുകള്‍ വാരിക്കൂട്ടിയത്. 2010 മുതല്‍ മമ്മൂട്ടി ഔദ്യോഗിക പേജുമായി ഫെയ്‌സ്ബുക്കില്‍ സജീവമാണ്. മമ്മൂട്ടി ഫെയ്‌സ്ബുക്ക് പേജ് തുടങ്ങിയതിനു ശേഷമാണ് മോഹന്‍ലാലും നസ്രിയയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഫെയ്‌സ്ബുക്കില്‍ സജീവമായത്. ഇപ്പോള്‍ ഇവരെയെല്ലാം പിന്നിലാക്കിക്കൊണ്ട് നസ്രിയ ഫെയ്‌സ്ബുക്ക് ലൈക്കുകളുടെ കാര്യത്തില്‍ ബഹുദൂരം മുന്നിലെത്തിയിരിക്കുകയാണ്.

സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ പ്രമുഖരുടെ ഫെയ്‌സ്ബുക്ക് പേജിലെ ലൈക്കുകളുടെ എണ്ണം ഇങ്ങനെ; മമ്മൂട്ടിക്ക്  21 ലക്ഷം ലൈക്കുകളും മോഹന്‍ലാലിന് 22 ലക്ഷം ലൈക്കുകളുമുണ്ട്. അഭിനയ രംഗത്തേക്ക് മടങ്ങി വന്ന മഞ്ജു വാര്യര്‍ക്ക് വാര്യര്‍ 19 ലക്ഷം ലൈക്ക്, അമല പോള്‍ 31 ലക്ഷം ലൈക്ക്, ഫഹദ് ഫാസില്‍ 14 ലക്ഷം ലൈക്ക് എന്നിവരാണ് സൂപ്പര്‍ താരങ്ങളുടെ തൊട്ടുപിന്നിലുള്ളത്.

Scroll To Top