Sunday December 11, 2016
Latest Updates

ഫെയ്‌സ്ബുക്കിന്റെ മിസ്ഡ് കോള്‍ പരസ്യതന്ത്രം ഇന്ത്യയില്‍ തുടങ്ങുന്നു

ഫെയ്‌സ്ബുക്കിന്റെ മിസ്ഡ് കോള്‍ പരസ്യതന്ത്രം ഇന്ത്യയില്‍ തുടങ്ങുന്നു

ഉപയോക്താക്കളെ പരസ്യ ദാതാക്കളുമായി നേരിട്ട് ബന്ധിപ്പിക്കാന്‍ ഫെയ്‌സ്ബുക്കിന്റെ മിസ്ഡ് കോള്‍ സംവിധാനം ഇന്ത്യയില്‍ ആരംഭിക്കുന്നു. ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്ന ഓരോ പരസ്യത്തിലും കാണുന്ന നമ്പറിലേക്ക് വെറുതെ മിസ് കോള്‍ ചെയ്യുകയെ വേണ്ടൂ. അതാത് ഉല്‍പ്പന്നങ്ങളുടെ മറുപടി കോള്‍ നിങ്ങളെ തേടി എത്തിയിരിക്കും. ഓരോ ഉപഭോക്താവിനും അറിയേണ്ട മുഴുവന്‍ കാര്യങ്ങളും ഉള്‍ക്കൊള്ളിച്ച ശബ്ദ സന്ദേശമാകും ഉപഭോക്താക്കളെ തേടി വരിക.

ക്രിക്കറ്റിന്റെ സ്‌കോര്‍ മുതല്‍ ഷോപ്പിങ് ഡിസ്‌കൗണ്ട് വരെ ഇങ്ങനെ മിസ്ഡ് കാള്‍ ആഡിലൂടെ അറിയാന്‍ കഴിയും. കൂടുതലായും മൊബൈലില്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഫെയ്‌സ്ബുക്ക് ഈ മിസ്ഡ് കോള്‍ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ഇതാണ് ഈ പദ്ധതിയുടെ പരീക്ഷണത്തിനായി ഇന്ത്യ തെരഞ്ഞെടുക്കാന്‍ കാരണം.

ഫേസ്ബുക്കിന് ഇന്ത്യയില്‍ മാത്രം പത്ത് കോടിയിലധികം ഉപയോക്താക്കളുണ്ട്. ഇതില്‍ ഭൂരിപക്ഷം പേരും മോബൈലിലാണ് ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നത്. ബ്രസീല്‍, ഇന്ത്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് ഈ പരീക്ഷണം.

Scroll To Top