Sunday December 04, 2016
Latest Updates

ഫെയിത്ത് മീറ്റ്‌- 2013 തിങ്കളാഴ്ച്ച ഇഞ്ചിക്കോറിൽ ആരംഭിക്കും

ഫെയിത്ത് മീറ്റ്‌- 2013   തിങ്കളാഴ്ച്ച  ഇഞ്ചിക്കോറിൽ  ആരംഭിക്കും

ഡബ്ലിൻ :സിറോ മലബാർ ചർച്ച് ഇഞ്ചിക്കോർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കുവേണ്ടി വിശ്വാസ വർഷ ആചരണത്തിന്റെ ഭാഗമായി ഫെയിത്ത് മീറ്റ്‌- 2013 എന്ന പേരിൽ ക്രിസ്റ്റീൻ റിട്രീറ്റ് സംഘടിപ്പിക്കുന്നു.
ഓഗസ്റ്റ്‌ 19, 20, 21 തീയ്യതികളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 4. 30 വരെ ഇഞ്ചിക്കോർ മേരി ഇമ്മാകുലറ്റ്ദേ വാലയത്തിന്റെ പാരിഷ് ഹാളിലും, വൈദിക മന്ദിരത്തിലുമായാണ് ധ്യാനം സംഘടിപ്പിക്കുന്നത്. 5-8, 9-12, 13- 17 എന്നീ പ്രായപരിധി അനുസരിച്ച് കുട്ടികളെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് മൂന്ന് വേദികളിലായാണ് ധ്യാനം നടത്തുന്നത്.
ഫാ .ജിമ്മിയുടെ  നേതൃത്വത്തിൽ യു.കെ.യിൽ നിന്നുള്ള ആറംഗ ക്രിസ്റ്റീൻ ധ്യാന ടീമാണ് ധ്യാനം നയിക്കുന്നത്. ധ്യാനത്തിൽ പങ്കെടുക്കുന്ന കുട്ടികൾ ഒരു ദിവസം 10 യൂറോ വീതം ചിലവിലേക്കായി നൽകി പേര് രജിസ്റ്റെർ ചെയ്യേണ്ടതാണ്. രണ്ടിൽ കൂടുതൽ കുഞ്ഞുങ്ങൾ പങ്കെടുക്കുന്ന കുടുംബങ്ങൾ രണ്ട് കുട്ടികൾക്ക് മാത്രം രജിസ്ട്രെഷൻ ചാർജ് നൽകിയാൽ മതിയാകും.
ധ്യാനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഇഞ്ചിക്കോർ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. വിശ്വാസ വർഷ ആചരണത്തിന്റെ ഭാഗമായി നടത്തപെടുന്ന ഫെയിത്ത് മീറ്റ്‌ 2013 ലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സിറോ മലബാർ ചാപ്ലൈൻസ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. മനോജ്‌ പൊൻകാട്ടിൽ എന്നിവർ അറിയിച്ചു .

Scroll To Top