Friday December 09, 2016
Latest Updates

ഫെയര്‍വ്യൂ പള്ളിയില്‍ തിരുനാള്‍ മെയ് 25 ന് ,മാര്‍ എടയന്ത്രത്ത് പങ്കെടുക്കും 

ഫെയര്‍വ്യൂ പള്ളിയില്‍ തിരുനാള്‍ മെയ് 25 ന് ,മാര്‍ എടയന്ത്രത്ത് പങ്കെടുക്കും 

ഡബ്ലിന്‍: ഡബ്ലിനിലെ  ഫിസ്ബറോ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫെയര്‍വ്യൂ അവര്‍ ലേഡി ഓഫ് വിസിറ്റേഷന്‍ പള്ളിയില്‍ പരിശുദ്ധ കന്യക മറിയത്തിന്റെ തിരുനാളും കുടുംബ കൂട്ടായ്മകളുടെ സംയുക്ത വാര്‍ഷികവും അഘോഷിക്കും. മെയ് 25 ഞായറാഴ്ച്ചയാണ് തിരുനാള്‍. അന്നേ ദിവസം വൈകുന്നേരം 3.30 ന് തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായ വിശുദ്ധ കുര്‍ബാനയും ലദീഞ്ഞും പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്. 

വിശുദ്ധ കുര്‍ബാനയ്ക്കും ആരാധനയ്ക്കും എറണാകുളം അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് മുഖ്യ കാര്‍മികത്വം വഹിക്കും.

 വൈകുന്നേരം 6.30 ന് നടക്കുന്ന പൊതുസമ്മേളനം ഫെയര്‍വ്യൂ പള്ളി വികാരി റവ. ഫാ. ആന്റണി നല്ലുകുന്നേല്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

തിരുനാളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനും ,കൂട്ടായ്മയുടെ സന്തോഷം പങ്കുവെയ്ക്കുന്നതിനും എല്ലാവരെയും ക്ഷണിക്കുന്നതായി വികാരി ഫാ.ജോസ് ഭരണികുളങ്ങര അറിയിച്ചു.perunaal

Scroll To Top