Friday December 09, 2016
Latest Updates

ഫെയര്‍വ്യൂവിലെ മലയാളം നൈറ്റ് വിജില്‍ ഈ മാസം 29 ന്

ഫെയര്‍വ്യൂവിലെ മലയാളം നൈറ്റ് വിജില്‍ ഈ മാസം 29 ന്

ഡബ്ലിന്‍:ഫെയര്‍വ്യൂ വിസിറ്റേഷന്‍ പള്ളിയില്‍ എല്ലാ മാസവും നടത്തുന്ന മലയാളം നൈറ്റ് വിജില്‍ ഈ മാസം 29- നായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയി ച്ചു. മാസത്തിലെ നാലാമത്തെ വെള്ളിയാഴ്ചകളില്‍ നടത്തി വന്നിരുന്ന നൈറ്റ് വിജില്‍ സീറോ മലബാര്‍ സഭ ലിമറിക്കില്‍ നടത്തുന്ന ധ്യാനവും ജീസസ് യൂത്ത് യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ഡിസൈപ്പിള്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിനെയും തുടര്‍ന്ന് ഈ മാസം അഞ്ചാമത്തെ വെള്ളിയാഴ്ചയിലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. 

തുടര്‍ന്നുള്ള മാസങ്ങില്‍ പതിവുപോലെ നാലമത്തെ വെള്ളിയാഴ്ചകളില്‍ നൈറ്റ് വിജില്‍ നടക്കും.വി.കുര്‍ബാന, കുമ്പസാരം, പ്രഭാഷണങ്ങള്‍, സ്തുതിപ്പുകള്‍, ജപമാല, ഗാനങ്ങള്‍, ആരാധന തുടങ്ങിയവയോട് കൂടീയ നൈറ്റ് വിജില്‍ രാത്രി പത്തര മുതല്‍ പുലര്‍ച്ചെ മൂന്നര വരെയാണ്. 

കൂടുതല്‍ വിവരങ്ങള്‍ 0877501047, 0871705177 എന്നീ മൊബൈല്‍ നമ്പരുകളില്‍ ലഭ്യമാണ്.

Scroll To Top