Saturday December 03, 2016
Latest Updates

ഫുട്‌ബോളര്‍ അച്ഛന്റെ ഫുട്‌ബോളര്‍ മകന്‍ 

ഫുട്‌ബോളര്‍ അച്ഛന്റെ ഫുട്‌ബോളര്‍ മകന്‍ 

സിനിമാ താരങ്ങളുടെ മക്കള്‍ സിനിമാ താരങ്ങളാകും രാഷ്ട്രീയക്കാരുടെ മക്കള്‍ രാഷ്ട്രീയക്കാരാകും. ഈ യുക്തിയുടെ അടിസ്ഥാനത്തില്‍ കായിക താരങ്ങളുടെ മക്കളും അച്ഛനേക്കാള്‍ വലിയ പ്രതിഭയുള്ള കായിക താരമാകണം. ഇംഗ്ലീഷ് താരം വെയ്ന്‍ റൂണിയുടെ മകന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. രണ്ട് വയസുപോലും തികയാത്ത റൂണിയുടെ മകന്‍ പന്ത് തട്ടി തുടങ്ങി. ക്ലേ റൂണി എന്നാണ് ഈ കൊച്ചു മിടുക്കന്റെ പേര്. ആള്‍ നേരെ നില്‍ക്കാന്‍ പഠിക്കുന്നതേയുള്ളൂ. അപ്പോഴേ പന്ത് തട്ടാന്‍ തുടങ്ങി കഴിഞ്ഞു. 

വെയ്ന്‍ റൂണി തന്നെയാണ് മകന്റെ പ്രതിഭ ലോകത്തിന് മുന്നില്‍ പരസ്യമാക്കിയത്. കൊച്ചു റൂണി വീടിനുള്ളില്‍ പന്ത് തട്ടുന്നതിന്റെ വീഡിയോ വെയ്ന്‍ റൂണി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ റൂണിയുടെ ജേഴ്‌സിയായ പത്താം നമ്പര്‍ ജേഴ്‌സി അണിഞ്ഞാണ് കൊച്ചു റൂണി പന്ത് തട്ടിക്കളിക്കുന്നത്. വീടിന്റെ കിച്ചനും ഡൈനിംഗ് ഹാളുമെല്ലാം ക്ലേ റൂണി കാല്‍പ്പന്തു കളിയുടെ മൈതാനമാക്കി മാറ്റിയിരിക്കുകയാണ്. 

നിലവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും ഇംഗ്ലണ്ടിന്റെയും ക്യാപ്റ്റനാണ് വെയ്ന്‍ റൂണി. കഴിഞ്ഞ ശനിയാഴ്ച വെസ്റ്റ് ഹാമില്‍ നടന്ന കളിയില്‍ ചുവപ്പ് കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അടുത്ത മൂന്ന് കളികളില്‍ നിന്ന് റൂണിയെ സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ മകനൊപ്പം പന്ത് തട്ടാന്‍ ധാരാളം സമയം കിട്ടുമെന്ന സന്തോഷത്തിലാണ് താരം.

Scroll To Top