Monday December 05, 2016
Latest Updates

ഫീസ് വര്‍ദ്ധനവിനെതിരെ വിദ്യാര്‍ത്ഥികള്‍ രാജ്യവ്യാപകമായി പ്രതിഷേധിച്ചു

ഫീസ് വര്‍ദ്ധനവിനെതിരെ വിദ്യാര്‍ത്ഥികള്‍ രാജ്യവ്യാപകമായി പ്രതിഷേധിച്ചു

ഡബ്ലിന്‍ :കോളേജ് ഫീസില്‍ വരുത്തിയ വര്‍ദ്ധനവും സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു.

ഡബ്ലിനിലും കോര്‍ക്കിലും സ്ലിഗോയിലും നിറഞ്ഞതുപോലെ രാജ്യത്തുടനീളമുള്ള തെരുവുകളില്‍ മൂന്നാം ലവല്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പ്രതിഷേധമറിയിക്കാന്‍ ഒത്തുകൂടി.
ഒക്ടോബര്‍ 15നു നിശ്ചയിച്ചിരിക്കുന്ന ബജറ്റില്‍ വിദ്യാഭ്യാസ മേഖലയില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങളാണ് ഇത്തരം ഒരു പ്രതിഷേധ സമരത്തിലേക്ക് വിദ്യാര്‍ത്ഥികളെ നയിച്ചത്.
വിദ്യാഭ്യാസ വിഭാഗത്തില്‍ മാത്രം 100 മില്ല്യണ്‍ യൂറോയോളം സ്വരൂപിക്കാനായിരുന്നു ബജറ്റ് പദ്ധതി, വിദ്യാര്‍ത്ഥികളുടെ ഫീസ് വര്‍ദ്ധനവും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇത്തവണത്തെ ബജറ്റില്‍ വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും ടൂഷണം ചെയ്യപ്പെടുകയാണെന്ന് യൂണിയന്‍ ഓഫ് സ്റ്റുഡന്റ്‌സ് ഇന്‍ അയര്‍ലണ്ട് പ്രസിഡണ്ട് ജോയ് ഒ’കോണര്‍ ആരോപിച്ചു.
ഉന്നത വിദ്യാഭ്യാസം പൊതു ചിലവ് അല്ലെന്നും അത് പൊതു സംവരണമാണെന്നും ഒ’കോണര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ടിയിരുന്ന ഗ്രാന്റ് വൈകിയതിലും സമരസമിതി പ്രതിഷേധം പ്രകടിപ്പിച്ചു

Scroll To Top