Sunday December 11, 2016
Latest Updates

ഫീനിക്‌സ് പാര്‍ക്കിലെ പാവപ്പെട്ട ധനികന്‍

ഫീനിക്‌സ് പാര്‍ക്കിലെ പാവപ്പെട്ട ധനികന്‍

ഫീനിക്‌സ് പാര്‍ക്കില്‍ ആരോരുമില്ലാതെ കയറി ടെന്റ് കെട്ടി താമസിച്ച് അവിടെ അക്രമിയുടെ കൈയ്യാല്‍ കൊല്ലപ്പെട്ട ആളുടെ ബാങ്ക് ബാലന്‍സ് 130,000യൂറോ. കേട്ടാല്‍ അതിശയം തോന്നും. ധനികനായ ഒരു മനുഷ്യനാണോ പാര്‍ക്കില്‍ താമസിക്കാനൊരിടം പോലുമില്ലാതെ കൊല്ലപ്പെട്ടതെന്ന്. എന്നാല്‍ സംശയിക്കണ്ട. ഫീനിക്‌സ് പാര്‍ക്കില്‍ വച്ച് ഇയാള്‍ ദാരുണമായി കൊല്ലപ്പെടാന്‍ കാരണമായതും ഈ ‘സൂക്ഷിപ്പ് ശീലം’ തന്നെ.

എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്റെ വീടു വിറ്റുകിട്ടിയ പണം ഇയാള്‍ ബാങ്കില്‍ നിക്ഷേപിക്കുകയായിരുന്നു.
താല സ്വദേശിയായിരുന്ന ജെറി ഡോണലിയാണ് പാര്‍ക്കില്‍ മരണമടഞ്ഞതെന്നാണ് പ്രാഥമിക നിഗമനങ്ങള്‍. യഥാര്‍ത്ഥത്തില്‍ വീടില്ലാതെ അലഞ്ഞു തിരിയുന്ന ആളായിരുന്നില്ല ജെറി. സ്വന്തം വീട് കിട്ടിയ വിലയ്ക്ക് വിറ്റ് കാശ് ബാങ്കില്‍ നിക്ഷേപിച്ച് പുറമേ സ്വതന്ത്ര ജീവിതം നയിക്കുന്ന 30കാരന്‍. എന്നാല്‍ ഇത്തരത്തിലൊരു ജീവിതരീതി തിരഞ്ഞെടുത്തത് ജെറിയുടെ സ്വന്തം ഇഷ്ടപ്രകാരം തന്നെയായിരുന്നുവെന്നാണ് ഗാര്‍ഡ വെളിപ്പെടുത്തുന്നത്.

ജെറി ഡൊണോലി ചിലസമയങ്ങളില്‍ തന്റെ സ്ലീപ്പര്‍ ബാഗില്‍ വളരെ അധികം പണം സൂക്ഷിക്കാറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2005ല്‍ വീടു വിറ്റു കിട്ടിയ 130,000യൂറോയും ഡൊണോലി ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയായിരുന്നുവെന്നാണ് ഗാര്‍ഡ ഓഫീസര്‍മാര്‍ പറഞ്ഞത്.
കഴിഞ്ഞ വാരാന്ത്യത്തില്‍ മരിച്ച യുവാവിനെക്കുറിച്ച് ഗാര്‍ഡയ്ക്ക് സൂചനകള്‍ ലഭിച്ചിരുന്നുവെങ്കിലും ഡിഎന്‍എ ടെസ്റ്റിന്റെ ഫലം കൂടി വരുവാന്‍ കാത്തിരിക്കുകയായിരുന്നു ഉദ്യോഗസ്ഥര്‍.
രോഗബാധിതയായി ആശുപത്രിയില്‍ കഴിയുന്ന അമ്മയല്ലാതെ ഡൊണോലിക്ക് കുടുംബമില്ലെന്നാണ് ഗാര്‍ഡ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ജെറി ഡൊണോലിക്ക് ഡബ്ലിനില്‍ തന്നെ പല വിലാസങ്ങളാണ് ഉണ്ടായിരുന്നത്. വീടുപേക്ഷിച്ചെങ്കിലും ഇയാള്‍ ജോലി ചെയ്താണ് ജീവിച്ചിരുന്നത്. ബോഡി പോസ്റ്റ്‌മോര്‍ട്ടത്തിനു വിധേയമാക്കിയതില്‍ ജെറി കുറേ ദിവസങ്ങളായി ശരിയായ രീതിയില്‍ ഉറക്കം പോലും ഇല്ലാതിരിക്കുകയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.
പണം കൈവശം ഉള്ള കാര്യത്തെക്കുറിച്ച് മുന്‍പ് ജെറി ആരോടെങ്കിലും സൂചിപ്പിച്ചിരിക്കാമെന്നും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കാം അയാള്‍ ലക്ഷ്യംവയ്ക്കപ്പെട്ടതെന്നും ഗാര്‍ഡ പറയുന്നു.

Scroll To Top