Thursday December 08, 2016
Latest Updates

ഫില്‍ ഹ്യൂഗ്‌സിന് യാത്രാമൊഴി; മൃതദേഹം സംസ്‌കരിച്ചു

ഫില്‍ ഹ്യൂഗ്‌സിന് യാത്രാമൊഴി; മൃതദേഹം സംസ്‌കരിച്ചു

സിഡ്‌നി: ക്രിക്കറ്റ് കളിക്കിടെ തലയില്‍ പന്ത് കൊണ്ട് അന്തരിച്ച ഓസ്‌ട്രേലിയന്‍ താരം ഫില്‍ ഹ്യൂഗ്‌സിന്റെ സംസ്‌കാരം നടത്തി. അദ്ദേഹത്തിന്റെ ജന്മനാടായ മാക്‌സ്വില്ലിയിലാണ് സംസ്‌കാരം നടത്തിയത്. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.മാക്‌സ്വില്ലിയിലെ ഹൈസ്‌കൂളില്‍ നടന്ന പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്ക് ശേഷം മൃതദേഹം വിലാപയാത്രയായി സെമിത്തേരിയിലേക്ക് കൊണ്ടുപോയത്.

ആരാധകരും സുഹൃത്തുക്കളുമായി അയ്യായിരത്തിലധികം പേര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ നേതൃത്വത്തില്‍ ടീം അംഗങ്ങള്‍ ഔദ്യോഗിക ആദരം നല്‍കി. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട് അടക്കമുള്ള പ്രമുഖരും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. ഓസ്‌ട്രേലിയന്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ച് വിരാട് കോഹ്ലിയും രവി ശാസ്ത്രിയും അന്ത്യോപചാരമര്‍പ്പിച്ചു.

Scroll To Top