Friday December 09, 2016
Latest Updates

ഫെയ്‌സ്ബുക്ക് പ്രണയം തകര്‍ന്നതില്‍ മനംനൊന്ത് പ്രവാസി മലയാളി ആത്മഹത്യചെയ്തു

ഫെയ്‌സ്ബുക്ക് പ്രണയം തകര്‍ന്നതില്‍ മനംനൊന്ത് പ്രവാസി മലയാളി ആത്മഹത്യചെയ്തു

ബുരൈദ: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ഫിലിപ്പീനി യുവതിയുമായുള്ള പ്രണയം തകര്‍ന്നതിനെ തുടര്‍ന്ന് മലയാളി ആത്മഹത്യ ചെയ്തു. സൌദിയില്‍ ജോലി ചെയ്യുകയായിരുന്ന കോതമംഗലം നെല്ലികുഴി സ്വദേശി ഷൈജു ആര്‍ത്തുങ്ങല്‍ (30) ആണ് തൂങ്ങി മരിച്ചത്. താമസസ്ഥലത്തെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. അല്‍ റാഷിദ് കമ്പനിയുടെ ബുരൈദ ശാഖക്ക് കീഴില്‍ മെക്കാനിക്കല്‍ ഫിറ്റര്‍ ആയി ജോലിചെയ്തുവരികയായിരുന്നു.

സഹോദരങ്ങള്‍ ഇല്ലാത്ത ഷിജു കുടുംബത്തിന്റെ ആശ്രയമായിരുന്നു. ശനിയാഴ്ച രാവിലെ സമയമായിട്ടും ജോലിക്ക് ഹാജരാകാഞ്ഞതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷൈജുവിനെ തൂങ്ങി  മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫിലിപ്പീനി യുവതിയുമായുള്ള പ്രണയം തകര്‍ന്നതാണ് മരണ കാരണമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. പ്രണയ ബന്ധം തകര്‍ന്നതിനെക്കുറിച്ച് ഷൈജു ഫെയ്‌സ്ബുക്കില്‍ സൂചിപ്പിച്ചിരുന്നതായും ഷൈജുവിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു.

 

Scroll To Top