Wednesday December 07, 2016
Latest Updates

ഫിലിപ്പിനോകള്‍ക്കെതിരെ വംശീയ അധിക്ഷേപമെന്ന് ആരോപണം

ഫിലിപ്പിനോകള്‍ക്കെതിരെ വംശീയ അധിക്ഷേപമെന്ന് ആരോപണം

ഡബ്ലിന്‍: ഫിലിപ്പിനോകള്‍ക്കെതിരെയും ആഫ്രിക്കക്കാര്‍ക്കെതിരെയും വംശീയ അധിക്ഷേപങ്ങളുമായി 4 എഫ്എമ്മിലെ ഡേവിഡ് ഹാര്‍വേ ഷോ വിവാദത്തിലേക്ക്.

4എഫ്എമ്മിലെ മറ്റേതൊരു പരിപാടിയെ അപേക്ഷിച്ചും ഡേവിഡ് ഹാര്‍വേ ഷോയിലേക്ക് വിളിക്കുന്നവര്‍ കൂടുതലും വംശീയ അധിക്ഷേപങ്ങളും കളിയാക്കലുകളും നടത്തുന്നതായും എന്നാല്‍ ഇതിനെതിരെ എതിര്‍പ്പു പ്രകടിപ്പിക്കാതെ അവതാരകന്‍ ഡേവിഡ് ഹാര്‍വേ മുന്നോട്ടുപോകുന്നതായുമാണ് ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി ഓഫ് അയര്‍ലണ്ട് (ബിഎഐ) കണ്ടെത്തിയിരിക്കുന്നത്.
ഈ പരിപാടിയിലേക്ക് വിളിക്കുന്ന ഫിലിപ്പിനോകളോടും മറ്റ് കറുത്തവര്‍ഗക്കാരോടും വ്യത്യസ്ത തരമായ പെരുമാറ്റമാണ് അവതാരകന്റെ ഭാഗത്തുനിന്നും ഉണ്ടാവാറ് എന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഇത്തരം വംശീയ അധിക്ഷേപങ്ങള്‍ക്കെതിരെ മറ്റു കോളര്‍മാര്‍ പ്രതികരിക്കുമ്പോള്‍ അതിനെ അവതാരകന്‍ പിന്തുണയ്ക്കാറുണ്ടെങ്കിലും 4എഫ്എം ഇതിനായി പ്രത്യേക പരിഗണനയോ നടപടികളോ സ്വീകരിക്കുന്നില്ലെന്നാണ് ബിഎഐയുടെ കണ്ടെത്തല്‍.
ഇത്തരം ആരോപണങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നതില്‍ 4എഫ്എം പരാജിതരാവുകയാണെന്നും ബിഎഐ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ തനിക്കും തന്റെ ഷോയ്ക്കുമെതിരെ വന്ന ആരോപണത്തെ എതിര്‍ത്തുകൊണ്ട് ഡേവിഡ് ഹാര്‍വേ മുന്നോട്ടു വന്നിട്ടുണ്ട്. 4എഫ്എം വംശീയാധിക്ഷേപങ്ങള്‍ക്കുനേരെ പ്രതികരിക്കുന്നില്ല എന്ന ആരോപണവും ഹാര്‍വേ എതിര്‍ത്തു.
ബ്രോഡ്കാസ്റ്റര്‍ എന്നനിലയില്‍ തങ്ങളുടെ കടമകള്‍ മറന്നും നിയമങ്ങള്‍ക്കെതിരായും ഷോയും 4എഫ്എമ്മും യാതോന്നും പ്രവര്‍ത്തിക്കുന്നില്ലെന്നും ഹാര്‍വേ കൂട്ടിച്ചേര്‍ത്തു.

Scroll To Top