Saturday December 10, 2016
Latest Updates

ഫിഫ റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് രണ്ടു സ്ഥാനം നഷ്ടമായി; സ്‌പെയിന്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി

ഫിഫ റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് രണ്ടു സ്ഥാനം നഷ്ടമായി; സ്‌പെയിന്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി

ഫിഫ റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് രണ്ടു സ്ഥാനം നഷ്ടമായി. പുതിയ റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് നൂറ്റി നാല്‍പ്പത്തിയെഴം സ്ഥാനമാണ് ലഭിച്ചത്. നേരത്തെ ഇന്ത്യയുടെ സ്ഥാനം നൂറ്റി നാല്‍പ്പത്തിയഞ്ച് ആയിരുന്നു. ഈ വര്‍ഷം ഇന്ത്യ ഒരു മത്സരം മാത്രമേ കളിച്ചിരുന്നുള്ളൂ. ഇതാണ് ഇന്ത്യയുടെ റാങ്കിംഗ് ഇടിയാന്‍ കാരണമായത്. അതേസമയം ഏഷ്യന്‍ ടീമുകളില്‍ ഇന്ത്യ ഇരുപത്തിയഞ്ചാം സ്ഥാനം നിലനിര്‍ത്തി.

ഏഷ്യന്‍ ടീമുകളില്‍ അഫ്ഗാനിസ്ഥാന്‍ നൂറ്റി ഇരുപത്തിയെട്ടാം സ്ഥാനം നേടി. ലോക റാങ്കിങ്ങില്‍ അഫ്ഗാന്‍ മാത്രമാണ് ഏഷ്യന്‍ ടീമുകളില്‍ നില മെച്ചപ്പെടുത്തിയത്. ഏഷ്യന്‍ രാജ്യങ്ങളില്‍ ഇറാനാണ് മുന്നില്‍. ഇറാന്‍ മുപ്പത്തിയേഴാമത് എത്തി. ജപ്പാന്‍ (47), ഉസ്‌ബെക്കിസ്ഥാന്‍ (53) എന്നീ ടീമുകള്‍ ഏറ്റവും പിന്നിലായി.

ലോക ചാമ്പ്യന്മാരായ സ്‌പെയിന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഈ വര്‍ഷത്തെ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ബ്രസീല്‍ രണ്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി നാലാം സ്ഥാനത്ത് എത്തി. ജര്‍മനി, പോര്‍ച്ചുഗള്‍ ടീമുകള്‍ രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.

Scroll To Top