Sunday December 11, 2016
Latest Updates

ഫിഫ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്

ഫിഫ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്

സൂറിച്ച്: 2014 ലെ ഫിഫ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് റൊണാള്‍ഡോയ്ക്ക് പുരസ്‌ക്കാരം ലഭിക്കുന്നത്.

അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി, ജര്‍മന്‍ താരം മാനുവല്‍ ന്യൂയര്‍ എന്നിവരെ മറികടന്നാണ് റൊണാള്‍ഡോ പുരസ്‌ക്കാരം നേടിയത്. ക്ലബ് ലോകകപ്പ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡിന് കിരീടം നേടിക്കൊടുത്ത പ്രകടനമാണ് ക്രിസ്റ്റ്യാനോയ്ക്ക് പുരസ്‌ക്കാരം നേടിക്കൊടുത്തത്. കഴിഞ്ഞ സീസണില്‍ 61 ഗോളുകള്‍ നേടിയ ക്രിസ്റ്റ്യാനോ ലാലിലഗയില്‍ 26 ഗോളുകളും ചാമ്പ്യന്‍സ് ലീഗില്‍ 17 ഗോളുകളും നേടിയിട്ടുണ്ട്.

നേരത്തെ നാല് തവണ പുരസ്‌ക്കാരം നേടിയിട്ടുള്ള ലയണല്‍ മെസി പരിഗണനാ പട്ടികയില്‍ ഇടം നേടിയിരുന്നു. കഴിഞ്ഞ സീസണില്‍ ദേശീയ ടീമിന് വേണ്ടിയും ക്ലബ്ബായ ബാഴ്‌സയ്ക്ക് വേണ്ടിയും 66 മത്സരങ്ങളില്‍ നിന്ന് 58 ഗോളുകളാണ് മെസിയുടെ സമ്പാദ്യം.

ലോകകപ്പിലെ പ്രകടനമാണ് ജര്‍മന്‍ താരം മാനുവല്‍ ന്യൂയറിന് പട്ടികയില്‍ ഇടം നേടിക്കൊടുത്തത്. കഴിഞ്ഞ സീസണില്‍ 62 മത്സരങ്ങളില്‍ ജര്‍മനിയുടെ ഗോള്‍ വല കാത്ത മാനുവല്‍ 40 ഗോളുകള്‍ മാത്രമാണ് വഴങ്ങിയത്. ലോകകപ്പിലെ മികച്ച ഗോളിയും മാനുവലായിരുന്നു.

Scroll To Top