Saturday December 03, 2016
Latest Updates

ഫിന ഗേലിന് ഭീഷണി ഉയര്‍ത്തി സിന്‍ ഫിന്റെ ജനപിന്തുണ വര്‍ദ്ധിക്കുന്നു

ഫിന ഗേലിന് ഭീഷണി ഉയര്‍ത്തി സിന്‍ ഫിന്റെ ജനപിന്തുണ വര്‍ദ്ധിക്കുന്നു

ഡബ്ലിന്‍: ഫിനഗേലിന് ഭീഷണി ഉയര്‍ത്തി സിന്‍ഫിന്‍ പാര്‍ട്ടി അതിവേഗം വളരുന്നു. വിവിധ പാര്‍ട്ടികളുടെ ജനപിന്തുണ സംബന്ധിച്ച നടന്ന സര്‍വെയില്‍ ഭരണകക്ഷിയിലെ മുഖ്യ പാര്‍ട്ടിയുടെ ജനപിന്തുണയുടെ തൊട്ട് അടുത്ത് എത്താന്‍ സിന്‍ ഫിന്‍ പാര്‍ട്ടിക്ക് സാധിച്ചു. ഏറ്റവും പുതിയ സര്‍വേ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫിന ഗേലിന്റെ ജനപിന്തുണ 4 സ്ഥാനം കുറഞ്ഞ് 25 ശതമാനമായപ്പോള്‍ സിന്‍ ഫിന്റെ ജനപിന്തുണ 4 സ്ഥാനം കൂടി 24 ശതമാനമായി. അഭിപ്രായം രേഖപ്പെടുത്താവരുടെ എണ്ണം കൂടി പരിഗണിച്ചാല്‍ മുഖ്യ ഭരണകക്ഷിയും പ്രതിപക്ഷ പാര്‍ട്ടിയും തമ്മില്‍ ജനപിന്തുണയില്‍ നേരിയ വ്യത്യാസം മാത്രമാണുള്ളത്. 

അയര്‍ലണ്ടിലെ മറ്റ് പാര്‍ട്ടികളും ജനപിന്തുണ വര്‍ദ്ധിപ്പിച്ചു. ലേബര്‍ പാര്‍ട്ടിയുടെ ജനപിന്തുണ ഒരു പോയിന്റ് കൂടി 8 ശതമാനമായി. പാര്‍ട്ടി പുനസംഘടന ലേബറിന് ഗുണം ചെയ്തു എന്നാണ് സര്‍വേ വിലയിരുത്തല്‍. ഏപ്രിലില്‍ നടന്ന മറ്റൊരു സര്‍വെയില്‍ എമോണ്‍ ഗില്‍മോറിന്റെ നേതൃത്വത്തോട് 69 ശതമാനം പേരും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ജോണ്‍ ബര്‍ട്ടന്‍ പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുത്തതോടെ 16 ശതമാനം പേര്‍ ലേബര്‍ നേതൃത്വത്തില്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. ഫിനഫാള്‍ നേതാവ് മൈക്കല്‍ മാര്‍ട്ടിനും നില മെച്ചപ്പെടുത്തി. 

ബര്‍ട്ടന്റെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ തിരുത്തുമെന്ന് 53 ശതമാനം പേര്‍ കരുതുന്നു. സാമ്പത്തിക നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നില്ലെങ്കില്‍ ഗവണ്‍മെന്റ് രാജി വയ്ക്കണമെന്ന് 52 ശതമാനം പേരും അഭിപ്രായപ്പെട്ടു. ഭൂരിപക്ഷം പാര്‍ട്ടികളും ജനപിന്തുണ വര്‍ദ്ധിപ്പിച്ചപ്പോള്‍ ഗ്രീന്‍ പാര്‍ട്ടിയുടെ ജനപിന്തുണ ഒരു പോയിന്റ് കുറഞ്ഞ് 1 ശതമാനമായി. മറ്റ് പാര്‍ട്ടികള്‍ എല്ലാവരുടെയും കൂടി ജനപിന്തുണ 23 ശതമാനമായി. 

Scroll To Top