Tuesday December 06, 2016
Latest Updates

ഫിന്‍ ഗീല്‍ മീറ്റ് : ഫിന്‍ ഫെയിലിനെതിരെ ആരോപണങ്ങളുമായി ലിയോ വരദ്കര്‍

ഫിന്‍ ഗീല്‍ മീറ്റ് : ഫിന്‍ ഫെയിലിനെതിരെ ആരോപണങ്ങളുമായി ലിയോ വരദ്കര്‍

ലിമറിക്ക്:രാജ്യത്തെ ഇത്രമേല്‍ പ്രതിസന്ധിയിലാക്കിയത് ഫിന്‍ ഫെയില്‍ എന്ന് ഗതാഗത വകുപ്പ് മന്ത്രി ലിയോ വരദ്കറിന്റെ ആരോപണം. നാശത്തിന്റെ വക്കിലേക്കാണ് ഫിന്‍ ഫെയില്‍ രാജ്യത്തെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കേണ്ടത് ഫിന്‍ഗീലിന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലിമറിക്കില്‍ വച്ച് നടത്തിയ ഫിന്‍ഗീല്‍ മീറ്റില്‍ സംസാരിക്കുകയായിരുന്നു വരദ്കര്‍. ഫിന്‍ ഫെയിലിനെതിരെ ശക്തമായ ആരോപണങ്ങളുമായാണ് മന്ത്രി വരദ്കര്‍ ഉന്നയിച്ചിരിക്കുന്നത്.
ജനങ്ങളോട് സത്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന പാര്‍ട്ടി ആയതിനാലാണ് താന്‍ ഫിന്‍ഗീലിനെ പിന്തുണയ്ക്കുന്നതെന്ന് വരദ്കര്‍ പറഞ്ഞു. ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാനാണ് ഫിന്‍ഗീല്‍ ശ്രമിക്കാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ ഭരണത്തെ താറുമാറാക്കിയ ഫിയന്ന ഫെയിലിന്റെ പ്രവര്‍ത്തികള്‍ ജനങ്ങള്‍ മറന്നില്ലെന്നും രാജ്യത്തെ ഈ അവസ്ഥയില്‍ നിന്നും ഫിന്‍ഗീല്‍ കരകയറ്റുമെന്ന വിശ്വാസം ജനങ്ങളില്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു റിഫോം അലയന്‍സ് ലക്ഷ്യം വച്ചുകൊണ്ട് പ്രവര്‍ത്തിക്കണമെന്ന് പാര്‍ലമെന്ററി പാര്‍ട്ടിക്കു പുറത്തുള്ള ടിഡിമാരോടും സെനറ്റര്‍മാരോടും വരദ്കര്‍ പറഞ്ഞു.
മാറ്റങ്ങള്‍ കൊണ്ടുവരാനായി അയര്‍ലണ്ടില്‍ ഉള്ള ഏക പാര്‍ട്ടി ഫിന്‍ഗീലാണെന്നും വരദ്കര്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യം കോമണ്‍ അഗ്രികള്‍ച്ചറിനും കോമണ്‍ ഫിഷറീസ് പോളിസിക്കും മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ലക്ഷണമാണ് അയര്‍ലണ്ടിന്റെ ഇയു പ്രസിഡന്‍സി കാണിക്കുന്നതെന്ന് ഫിന്‍ഗീല്‍ മീറ്റിന്റഎ ആദ്യത്തെ സെഷനില്‍ സംസാരിച്ച കൃഷി വകുപ്പ് മന്ത്രി സൈമണ്‍ കോവനി പറഞ്ഞിരുന്നു.
അടുത്ത വേനല്‍ക്കാലത്തിനു മുന്‍പായി പുതിയ ഗാര്‍ഡ നിയമനം നടത്തുമെന്ന് മറ്റൊരു സെഷനില്‍ സംസാരിച്ച നിയമമന്ത്രി അലന്‍ ഷാറ്റര്‍ പറഞ്ഞിരുന്നു. നാലുവര്‍ഷങ്ങള്‍ക്കുശേഷമുള്ള റിക്രൂട്ട്‌മെന്റാണ് ഗാര്‍ഡയിലേക്ക് നടത്താന്‍ പോകുന്നത്.

Scroll To Top