Sunday December 11, 2016
Latest Updates

ഫിന്‍ എയറിന്റെ പുതിയ സര്‍വീസ് ഇന്ത്യാക്കാര്‍ക്കും സഹായകമാകുമെന്ന് ടൂറിസം അയര്‍ലണ്ട്

ഫിന്‍ എയറിന്റെ പുതിയ സര്‍വീസ് ഇന്ത്യാക്കാര്‍ക്കും സഹായകമാകുമെന്ന് ടൂറിസം അയര്‍ലണ്ട്

ഡബ്ലിന്‍: ഹെല്‍സിങ്കി ഡബ്ലിന്‍ റൂട്ടില്‍ വിമാന സര്‍വീസ് തുടങ്ങുമെന്ന ഫിന്‍ എയറിന്റെ പ്രഖ്യാപനം ടൂറിസം അയര്‍ലണ്ട് സ്വാഗതം ചെയ്തു. ഹെല്‍സിങ്കി ഡബ്ലിന്‍ റൂട്ടില്‍ ആഴ്ചയില്‍ ആറ് സര്‍വീസുകളാണ് ഫിന്‍ എയര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2015 മാര്‍ച്ച് 30 മുതല്‍ സര്‍വീസ് തുടങ്ങും. ഫിന്‍ലന്‍ഡ് അയര്‍ലണ്ട് വ്യവസായ ബന്ധങ്ങളും ടൂറിസം ബന്ധങ്ങളും മെച്ചപ്പെടുത്താന്‍ പുതിയ സര്‍വീസ് സഹായകമാകുമെന്ന് ഐറിഷ് അധികൃതര്‍ കരുതുന്നു. അയര്‍ലണ്ടിലെ ടൂറിസം മേഖലയ്ക്കും ഇത് ഏറെ ഗുണം ചെയ്യും.

ഫിന്‍ എയറിന് ഇന്ത്യയില്‍ ന്യൂഡല്‍ഹിയില്‍ നിന്ന് ഉള്‍പ്പെടെ നിരവധി ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും സര്‍വീസുണ്ട്. ഇതുവഴി കൂടുതല്‍ എഷ്യന്‍ വംശജരും അയര്‍ലണ്ടിലേക്ക് എത്തിച്ചേരുമെന്ന് ടൂറിസം അയര്‍ലണ്ട് പ്രതീക്ഷിക്കുന്നു. ഹെല്‍സിങ്കി ഡബ്ലിന്‍ റൂട്ടിലെ ഈ സര്‍വീസിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായി ടൂറിസം അയര്‍ലണ്ട് സി ഇ ഒ നീല്‍ ഗിബ്‌സണ്‍ പറഞ്ഞു. ഫിന്‍ എയറിന്റെ പ്രഖ്യാപനം ഐറിഷ് ടൂറിസം മേഖലയ്ക്ക് ശുഭവാര്‍ത്തയാണെന്നും നീല്‍ ഗിബ്‌സണ്‍ പറഞ്ഞു.

Scroll To Top