Monday December 05, 2016
Latest Updates

ഫിനാ ഫാള്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറി; ലിമെറിക്കിലെ നാല് കൌണ്‍സിലര്‍മാര്‍ പാര്‍ട്ടി വിട്ട് പുതിയ സംഘടന രൂപീകരിച്ചു

ഫിനാ ഫാള്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറി; ലിമെറിക്കിലെ നാല് കൌണ്‍സിലര്‍മാര്‍ പാര്‍ട്ടി വിട്ട് പുതിയ സംഘടന രൂപീകരിച്ചു

ലിമറിക്ക്: തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് ഫിനാ ഫാള്‍ പാര്‍ട്ടിയില്‍ ഭിന്നത.പാര്‍ട്ടിയുടെ ലിമെറിക്കിലെ നാല് കൌണ്‍സിലര്‍മാര്‍ പാര്‍ട്ടി വിട്ടു. കഴിഞ്ഞയാഴ്ച നടന്ന ലോക്കല്‍ തെരഞ്ഞെടുപ്പില്‍ കൌണ്ടി, സിറ്റി കൌണ്‍സിലില്‍ പാര്‍ട്ടി 13 സീറ്റുകള്‍ നേടി മിന്നുന്ന വിജയം നേടിയതിനു പിന്നാലെയാണ് പാര്‍ട്ടിയില്‍ കടുത്ത ഭിന്നത ഉടലെടുത്തത് നാല് കൌണ്‍സിലര്‍മാര്‍ പാര്‍ട്ടി വിട്ടത്. ലിമെറിക്കില്‍ ഏറ്റവുമധികം സീറ്റ് നേടിയത് ഫിനാ ഫാള്‍ പാര്‍ട്ടിയായിരുന്നു. എഡ്ഡി റയാന്‍, കെവിന്‍ ഷഹാന്‍, കെറിന്‍ ഓ ഹന്‍ലൊന്‍, ജോ ക്രോവ്‌ളി എന്നീ കൌണ്‍സിലര്‍മാരാണ് പാര്‍ട്ടി വിട്ടത്.
പാര്‍ട്ടിയില്‍ നിന്ന് ഭിന്നിച്ച് പുറത്ത് പോയ ഈ നാല് കൌണ്‍സിലര്‍മാര്‍ ചേര്‍ന്ന് ‘സ്വതന്ത്ര ഫിനാ ഫാള്‍’ എന്നൊരു സംഘടന രൂപീകരിച്ചു. കൌണ്‍സില്‍ ഭരണകര്‍ത്താക്കളെ തെരഞ്ഞെടുത്തതിനെ തുടര്‍ന്ന് ഉടലെടുത്ത ഭിന്നതയാണ് നാല് കൌണ്‍സിലര്‍മാര്‍ പാര്‍ട്ടി വിടാന്‍ കാരണമായാതെന്നാണ് സൂചന. കൌണ്‍സിലര്‍മാരുടെ നേതാവായി മൈക്കല്‍ കോളിന്‍സിനെയും, ഉപനേതാവായി ജെയിംസ് കോളിന്‍സിനെയും തെരഞ്ഞെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നാല് പേരും പാര്‍ട്ടി വിട്ടത്.

പാര്‍ട്ടി ഔദ്യോഗിക വിഭാഗത്തോടൊപ്പം നില്‍ക്കുന്നവര്‍ ഇന്ന് വൈകുന്നേരം യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ തീരുമാനിക്കും. അതേസമയം പാര്‍ട്ടി ഔദ്യോഗിക വിഭാഗമോ വിമത നീക്കം നടത്തി പുറത്ത് പോയവരോ പാര്‍ട്ടിയിലെ പുതിയ പ്രശ്‌നങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. ഏതായാലും തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ഉണ്ടായ ഈ വിമത നീക്കം പാര്‍ട്ടിയെ
കടുത്ത പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്

Scroll To Top