Saturday December 03, 2016
Latest Updates

ഫിനഗേല്‍ സ്ഥാനാര്‍ത്ഥി മരിച്ചു; മൊണാഗനില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചു

ഫിനഗേല്‍ സ്ഥാനാര്‍ത്ഥി മരിച്ചു; മൊണാഗനില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചു

ഡബ്ലിന്‍: തെരഞ്ഞെടുപ്പിനിടെ സ്ഥാനാര്‍ത്ഥി മരിച്ചു. ഫിനഗേല്‍ കൌണ്‍സിലറും മൊണാഗാനിലെ സ്ഥാനാര്‍ത്ഥിയുമായിരുന്ന ഓവന്‍ ബന്നിഗനാണ് മരിച്ചത്. ബാല്ലിബെയിലെ വീടിന് സമീപം ബന്നിഗന്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. 54 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. 

1999 മുതല്‍ കൌണ്‍സിലറായിരുന്നു. കോ മൊണാഗാനില്‍ നിന്ന് വീണ്ടും ജനവിധി തേടി മത്സരിക്കുമ്പോഴാണ് ബന്നിഗനെ മരണം തട്ടിയെടുത്തത്. ഫിനഗേല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളില്‍ പ്രമുഖനായിരുന്നു ബന്നിഗന്‍. സ്ഥാനാര്‍ത്ഥി മരിച്ച സാഹചര്യത്തില്‍ മൊണാഗനില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുമെന്ന് റിട്ടേണിംഗ് ഓഫീസര്‍ പോല്‍ ക്‌ളിഫോര്‍ഡ് അറിയിച്ചു. 

വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സ്ഥാനാര്‍ത്ഥിയുടെ അപ്രതീക്ഷിത മരണം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ആഘാതമായി. ഫൈന്‍ ഗെയ്ല്‍ ജനറല്‍ സെക്രട്ടറി ടോം കരന്‍, കാവാന്‍ മൊണാഗനിലെ ഫൈന്‍ ഗെയ്ല്‍ ടിഡി ഹീത്തര്‍ ഹംഫ്രീസ് തുടങ്ങിയവര്‍ ബന്നിഗാണ് ആദരാഞ്ജലി അര്‍പ്പിച്ചു

Scroll To Top