Friday December 09, 2016
Latest Updates

ഫിനഗേല്‍ ടിഡി നോയല്‍ കൂനനെ ജനക്കൂട്ടം വളഞ്ഞു വച്ചു

ഫിനഗേല്‍ ടിഡി നോയല്‍ കൂനനെ ജനക്കൂട്ടം വളഞ്ഞു വച്ചു

ഡബ്ലിന്‍: ഫിനഗേല്‍ ടിഡി നോയല്‍ കൂനനെ ജനക്കൂട്ടം വളഞ്ഞു വച്ചു. ലിമെറിക്കില്‍ ഫിനഗേല്‍ പാര്‍ട്ടി മീറ്റിംഗ് കഴിഞ്ഞ് വരുമ്പോഴായിരുന്നു സംഭവം. ജലനിരക്കിനെതിരെ പ്രതിഷേധിക്കുന്നവര്‍ പരാന്നഭോജികളാണെന്ന് നോയല്‍ കൂനന്‍ പ്രസ്താവിച്ചിരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധ സൂചകമായാണ് ജനക്കൂട്ടം അദ്ദേഹത്തെ വളഞ്ഞു വച്ചത്. ജലനിരക്കിനെതിരെ പ്രതിഷേധിക്കുന്നവരെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളോടും ഉപമിച്ചിരുന്നു. ഇത്തരം പ്രസ്താവനകളാണ് ജനരോഷം ആളിക്കത്തിച്ചത്.

ഗ്രീന്‍ ഹില്‍സ് ഹോട്ടലിലാണ് പാര്‍ട്ടി മീറ്റിംഗ് നടന്നത്. പ്രധാനമന്ത്രി എന്‍ഡ കെന്നി ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തു. പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യം കണക്കിലെടുത്ത്
നൂറുകണക്കിന് ഗാര്‍ഡ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ഉണ്ടായിരുന്നു. ഗാര്‍ഡയുടെ ജാഗ്രതയെ തുടര്‍ന്ന് ലിമെറിക്കില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടായില്ല.

നേരത്തെ ക്ലെയറില്‍ വച്ച് പ്രധാനമന്ത്രിയെ തടഞ്ഞിരുന്നു. 50 ഓളം വരുന്ന പ്രതിഷേധക്കാരാണ് പ്രധാനമന്ത്രിയെ തടഞ്ഞത്. പ്രതിഷേധം സമാധാനപരമായിരുന്നു. അതേസമയം ജനങ്ങള്‍ക്ക് അവരുടെ ആശങ്കയും പ്രതിഷേധവും
രേഖപ്പെടുത്താന്‍ അവകാശമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജലനിരക്ക് സംബന്ധിച്ച് ഉന്നയിക്കപ്പെട്ട ഏറ്റവും പ്രധാന ആശങ്കകള്‍പരിഹരിക്കപ്പെട്ടതായും പ്രധാനമന്ത്രി പറഞ്ഞു.

Scroll To Top