Friday December 09, 2016
Latest Updates

ഫിംഗ്ലസിലെ പബ്ബ് വെളുപ്പാന്‍ കാലത്ത് കൊള്ളയടിച്ചു

ഫിംഗ്ലസിലെ പബ്ബ് വെളുപ്പാന്‍ കാലത്ത് കൊള്ളയടിച്ചു

ഡബ്ലിന്‍: ഡബ്ലിനിലെ ഫിംഗ്ലസിലെ ഷാമരോക് ലോഡ്ജ് പബ്ബ് വെളുപ്പാന്‍ കാലത്ത് കൊള്ളയടിച്ചു. പണമായി 30,000ത്തില്‍ അധികം യൂറോ നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. നിരവധി സിഗരറ്റ് പാക്കറ്റുകളും കള്ളന്മാര്‍ കൊണ്ടുപോയി.കഴിഞ്ഞ ദിവസം രാവിലെ 6 മണിയോടെയാണ് മോഷണം നടന്നത്. പബ്ബിലെ റൊമാനിയക്കാരനായ ക്ലീനിംഗ് ജീവനക്കാരനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കെട്ടിയിട്ട ശേഷം മോഷണം നടത്തുകയായിരുന്നു. ആയുധധരികളായി എത്തിയ അഞ്ചംഗ സംഘമാണ് മോഷണം നടത്തിയത്. 

സേഫില്‍ സൂക്ഷിച്ചിരുന്ന പണമാണ് ക്രിമിനലുകള്‍ കൈക്കലാക്കിയത്. ബാങ്ക് ഹോളിഡേ വാരാന്ത്യത്തില്‍ അയര്‍ലണ്ടിലെ പബ്ബുകളില്‍ മോഷണം പതിവായിരിക്കുകയാണ്. കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ളവരാണ് മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഗാര്‍ഡ അന്വേഷണം ആരംഭിച്ചു. അതിനിടെ ഫിംഗല്‍സല്‍ തന്നെ കത്തി കാട്ടി ഭീഷണി മുഴക്കി മോഷണം നടത്തിയ മൂന്ന് പേര്‍ അറസ്റ്റിലായതായി ഗാര്‍ഡ അറിയിച്ചു. ഇവര്‍ക്ക് പബ്ബില്‍ നടന്ന മോഷണവുമായി ബന്ധമില്ലെന്നാന്നു സൂചന.

Scroll To Top