Friday December 09, 2016
Latest Updates

ഫിംഗല്‍ കൗണ്‍സില്‍ എതിര്‍ത്തു ,ഡബ്ലിനില്‍ നേരിട്ടുള്ള മേയര്‍ തിരഞ്ഞെടുപ്പ് വൈകും

ഫിംഗല്‍ കൗണ്‍സില്‍ എതിര്‍ത്തു ,ഡബ്ലിനില്‍ നേരിട്ടുള്ള മേയര്‍ തിരഞ്ഞെടുപ്പ് വൈകും

ഡബ്ലിന്‍: മെയ് 23 ന് നടക്കാനിരിക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പിനൊപ്പം തന്നെ ഡബ്ലിനിലെ മേയറെ നേരിട്ടു തെരഞ്ഞെടുക്കാനുള്ള പൊതുജനഹിതം ആരായാനുള്ള നീക്കം, ഫിംഗല്‍ കൗണ്ടി കൌണ്‍സിലിന്റെ നിന്നുള്ള അതിശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പ്രതിസന്ധിയിലായി.മൊത്തം 24 കൗണ്‍സിലര്‍മാര്‍ പങ്കെടുത്ത ഫിംഗല്‍ കൌണ്‍സിലിലെ 16 പേര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ ആറ് പേര്‍ മാത്രമാണ് അനുകൂലിച്ചത്. രണ്ടു പേര്‍ വിട്ടു നിന്നു.

ഡബ്ലിന്‍ സിറ്റി ,സൗത്ത് ഡബ്ലിന്‍ ,ഡണ്‍ലേരി ,ഫിംഗല്‍ എന്നിവ ചേര്‍ത്തു സംയുക്തമായി മേയറെ തിരഞ്ഞെടുക്കാനുള്ള പദ്ധതി ഇതോടെ നടപ്പാവാനുള്ള സാധ്യത കുറഞ്ഞു.നാലു കൗണ്‍സിലുകളും അംഗീകരിച്ചാല്‍ മാത്രമേ ഇതുമായി ബന്ധപ്പെട്ട ജനഹിത പരിശോധന സാധ്യമാവുകയുള്ളായിരുന്നു.

സൗത്ത് ഡബ്ലിനില്‍ നിന്നും 19 പേര്‍ അനുകൂലിച്ച് ജനഹിതം നടത്താനുള്ള പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. മൂന്ന് പേര്‍ എതിര്‍ക്കുകയും ഒരാള്‍ വിട്ടു നില്‍ക്കുകയും മൂന്ന് പേര്‍ സ്ഥലത്തില്ലാതിരിക്കുകയും ചെയ്തു.

ഡണ്‍ലേരിയില്‍ കൌണ്‍സില്‍ ഒന്നടക്കം പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു.ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ നേരത്തെ തന്നെ പ്രമേയത്തെ അനുകൂലിച്ച് നിലപാട് വ്യക്തമാക്കിയിരുന്നു.

എങ്കിലും ഫിംഗലിന്റെ നിലപാട് കാരണം നിര്‍ദേശം മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന് ഉറപ്പായി.

ഇന്നലെ ഉച്ചമുതല്‍ നിര്‍ദ്ദേശത്തില്‍ പ്രതീക്ഷ ഉയര്‍ന്നെങ്കിലും നേരിയ വ്യത്യാസത്തിന് കാര്യങ്ങള്‍ മാറിമറിഞ്ഞു. ഫിംഗല്‍ കൌണ്‍സിലിന്റെ നിലപാടിനെ അവഗണിച്ചു പൊതു താത്പര്യപ്രകാരം ലോക്കല്‍ ഇലക്ഷനോടനുബന്ധിച്ച് ജനഹിത പരിശോധന നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാവണമെന്ന് ഡബ്ലിന്‍ മേയര്‍ ഒസിണ്‍ ക്വിന്‍ അഭ്യര്‍ഥിച്ചു

Scroll To Top