Friday December 09, 2016
Latest Updates

ഫിംഗലില്‍ പ്രോപ്പര്‍ട്ടി ടാക്‌സ് കുറയ്ക്കാന്‍ കൌണ്ടി കൌണ്‍സിലിന്റെ തീരുമാനം

ഫിംഗലില്‍ പ്രോപ്പര്‍ട്ടി ടാക്‌സ് കുറയ്ക്കാന്‍ കൌണ്ടി കൌണ്‍സിലിന്റെ തീരുമാനം

ഡബ്ലിന്‍: ഫിംഗലില്‍ പ്രോപ്പര്‍ട്ടി ടാക്‌സ് കുറയ്ക്കാന്‍ തീരുമാനം. അടുത്ത വര്‍ഷത്തോടെ നികുതി കുറയുമെന്നാണ് റിപ്പോര്‍ട്ട്. ഫിംഗല്‍ കൌണ്‍സില്‍ ഇത് സംബന്ധിച്ച പ്രമേയം പാസാക്കി. ഫിനാഫാള്‍ കൌണ്‍സിലര്‍മാരാണ് ഈ പ്രമേയം അവതരിപ്പിച്ചത്. പ്രോപ്പര്‍ട്ടി ടാക്‌സ് 15 ശതമാനം വരെ കുറയും. മന്ത്രിസഭാ കൂടി അംഗീകാരം നല്‍കിയാല്‍ മാത്രമേ ഇത് നിയമമാകൂ. ഇക്കാര്യം ആവശ്യപ്പെട്ട് ഫിംഗല്‍ കൌണ്‍സില്‍ അധികൃതര്‍ മന്ത്രി അലന്‍ കെല്ലിയെ സമീപിച്ചിരിക്കുകയാണ്. കൌണ്‍സിലില്‍ നടന്ന വോട്ടെടുപ്പില്‍ 30 പേര്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 7 പേര്‍ വിട്ടുനിന്നു.

ആരും പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തില്ല. ബാഞ്ചസ് ടൌണ്‍,സ്വോര്‍ഡ്‌സ് എന്നി പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള കൌണ്‍സില്‍ പരിധിയില്‍ പ്രോപ്പര്‍ട്ടി ടാക്‌സ് കുറയ്ക്കാന്‍ നേരത്തെ തന്നെ ശ്രമിച്ചിരുന്നെങ്കിലും മുന്‍ മന്ത്രി ഫില്‍ ഹോഗന്‍ നടപടികള്‍ വൈകിപ്പിച്ചതോടെയാണ് നിയമനിര്‍മ്മാണം വൈകിയത്. മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ബില്‍ വീണ്ടും കൌണ്‍സിലിന്റെ പരിഗണനയ്ക്ക് വരും. അതിനു ശേഷമേ ഇത് നിയമമാകൂ. പ്രോപ്പര്‍ട്ടി ടാക്‌സ് കുറയ്ക്കാന്‍ ലോക്കല്‍ കൌണ്‍സിലുകള്‍ക്ക് അധികാരം നല്കുമെന്ന് മന്ത്രിസഭാ പുനസംഘടനയോദ് അനുബന്ധിച്ച് ഗവണ്‍മെന്റ് പുറത്തിറക്കിയ നയരേഖയില്‍ വാഗ്ദാനം ചെയ്തിരുന്നു.

Scroll To Top