Friday December 09, 2016
Latest Updates

ഫാ.ഫ്രാന്‍സിസ് നീലങ്കാവില്‍ ലിമെറിക്ക് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ പ്രീസ്റ്റ് ഇന്‍ ചാര്‍ജായി ചുമതലയേറ്റു; ആഹ്ലാദ നിറവില്‍ വിശാസ സമൂഹം

ഫാ.ഫ്രാന്‍സിസ് നീലങ്കാവില്‍ ലിമെറിക്ക് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ പ്രീസ്റ്റ് ഇന്‍ ചാര്‍ജായി ചുമതലയേറ്റു; ആഹ്ലാദ നിറവില്‍ വിശാസ സമൂഹം

ലിമറിക്ക്: ഇന്‍ഡ്യന്‍ കാത്തലിക്ക് കമ്യൂണിറ്റി ലിമറിക്കിന് ഇരട്ടിമധുരം പ്രദാനം ചെയ്തുകൊണ്ട് ചിരകാല സ്വപ്നം പൂവണിഞ്ഞ ദിനമായിരുന്നു ശനിയാഴ്ച്ച. ലിമറിക്കിന്റെ മെത്രാനായി പുതിയതായി നിയമിതനായ മോസ്റ്റ് റവ: ഡോ. ബ്രെണ്ടന്‍ ലീഹിയ്ക്കും സീറോ മലബാറിന്റെ ലിമറിക്കിലേയ്ക്കുള്ള പ്രഥമ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ആയി നിയമിതനായ റവ: ഫാ. ഫ്രാന്‍സിസ് നീലങ്കാവിലിനും ഇന്‍ഡ്യന്‍ കാത്തലിക്ക് കമ്യൂണിറ്റി കേരളീയ തനിമയാര്‍ന്ന വാദ്യമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ ഉജ്വല സ്വീകരണം നല്‍കി.li leme

സീറോമലബാര്‍ കമ്യൂണിറ്റി ലിമറിക്ക് കൈക്കാരന്‍ ജോസ് ലൂക്കോസ് (ബോബി) സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് വി. കുര്‍ബാനയ്ക്ക് മെത്രാന്‍ നേതൃത്വം നല്‍കി. റവ: ഫാ. നോയല്‍ മര്‍ഫിയും റവ: ഫാ. ജോണ്‍ ലെനാര്‍ഡും റവ: ഫാ. ഫ്രാന്‍സിസ് നീലങ്കാവിലും സഹ കാര്‍മ്മികരായിരുന്നു.

പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ആയി റവ: ഫാ. ഫ്രാന്‍സിസ് നീലങ്കാവിലിനെ നിയമിച്ചുകൊണ്ടുള്ള സീറോമലബാര്‍ അയര്‍ലണ്ട് നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ആയ റവ: ഫാ. ആന്റണി പെരുമായന്റെ കത്ത് വി. കുര്‍ബാന മദ്ധ്യേ വായിച്ചു. ലിമെറിക്കിലെ മെത്രാന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന വി. കുര്‍ബാന മദ്ധ്യേ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ആയി സീറോമലബാര്‍ കോര്‍ക്കിന്റെ ചാപ്ലയിന്‍ കൂടിയായ റവ: ഫാ. ഫ്രാന്‍സിസ് നീലങ്കാവിലില്‍ ചുമതലയേറ്റു.

വി. കുര്‍ബാന ചൊല്ലി സന്ദേശം നല്‍കിയ മെത്രാനും സഹകാര്‍മ്മികരായ മറ്റു വൈദികര്‍ക്കും ലിമറിക്ക് കാത്തലിക്ക് കമ്യൂണിറ്റിയുടെ പേരില്‍ റവ: ഫാ. ഫ്രാന്‍സിസ് നീലങ്കാവിലില്‍ പ്രത്യേക നന്ദി അര്‍പ്പിച്ചു. ഇന്‍ഡ്യന്‍ കാത്തലിക്ക് കമ്യൂണിറ്റി ലിമറിക്ക് ഇനി മേലില്‍ സീറോമലബാര്‍ കമ്യൂണിറ്റി ലിമറിക്ക് എന്നായിരിക്കും അറിയപ്പെടുക.

വി. കുര്‍ബാന ശേഷം നടന്ന സ്‌നേഹവിരുന്നില്‍ എല്ലാവര്‍ക്കും ലിമറിക്കിന്റെ പുതിയ മെത്രാനെയും പുതിയ വൈദികനെയും നേരില്‍ പരിചയപ്പെടുവാനുള്ള പ്രത്യേക അവസരം ഉണ്ടായിരുന്നു.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണു ലിമറിക്ക് സീറോ മലബാര്‍ സമൂഹത്തിന് സ്വന്തമായി വൈദികനെ ലഭിക്കുന്നത്.ഫാ.ഫ്രാന്‍സിസ് നീലങ്കാവില്‍ ഇപ്പോള്‍ കോര്‍ക്ക് സീറോ മലബാര്‍ സഭയുടെ കൂടി ചാപ്ല്യന്‍ സ്ഥാനം വഹിക്കുന്നുണ്ട്.DSCN2452Rev.Fr.Francis Neelanvavil & Most Rev.Dr.Brendan LeahyDSCN2306DSCN2308DSCN2317DSCN2320 (1)DSCN2367

വാര്‍ത്ത: ജോമോന്‍ ജോസഫ് എന്നിസ്‌

Scroll To Top