Thursday December 08, 2016
Latest Updates

ഫാ. ജോര്‍ജ് വര്‍ഗീസ് വെണ്ണിക്കുളം ഡബ്ലിന്റെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി 

ഫാ. ജോര്‍ജ് വര്‍ഗീസ് വെണ്ണിക്കുളം ഡബ്ലിന്റെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി 

ഡബ്ലിന്‍ :അജപാലന ദൗത്യത്തിന്റെ 35 വര്‍ഷങ്ങള്‍ പിന്നിട്ട ശ്രേഷ്ഠ പുരോഹിതന് സഭയുടെ ആദരം.ഡബ്ലിന്‍ നസ്രേത്ത് മാര്‍ത്തോമാ ചര്‍ച്ച് വികാരി ഫാ.ജോര്‍ജ് വര്‍ഗീസ് (വെണ്ണിക്കുളം)മാലയിലിന് ഡബ്ലിനിലെ സഭാ സമൂഹവും,സഹോദര സഭകളും ചേര്‍ന്നൊരുക്കിയ സ്വീകരണം പ്രൌഡഗംഭീരമായി.സമൂഹത്തിന്റെ നാനാ തലത്തില്‍ ഉള്ളവര്‍ തങ്ങളുടെ പ്രിയപ്പെട്ട ജോര്‍ജച്ചന് സ്‌നേഹോപഹാരങ്ങള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

gvqഫാ.ജോര്‍ജ് വര്‍ഗീസ് വെണ്ണിക്കുളത്തിന്റെ പ്രധാന കാര്‍മികത്വത്തില്‍ താലയിലെ സെന്റ് മെലുരിയന്‍സ് പള്ളിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെട്ടു. തുടര്‍ന്ന് ഫാ ജയിസന്റെ പ്രാര്‍ഥനാ ശുശ്രൂഷയോടെ ആരംഭിച്ച അനുമോദന സമ്മേളനത്തില്‍ ഇടവകാ സമിതി വൈസ് പ്രസിഡണ്ട് കെ ഇ തോമസ് അദ്ധ്യക്ഷത വഹിച്ചു.അഭിവന്ദ്യ ജോസഫ് മാര്‍ത്തോമ മെത്രാപ്പോലിത്തായുടെ സന്ദേശം സഭാ ഇടവക സെക്രട്ടറി ജോജി അബ്രാഹം വായിച്ചു.ഫാ.ജോര്‍ജ് വറുഗീസ് സഭയ്ക്ക് വേണ്ടി ചെയ്ത സേവനങ്ങളെ ,തന്റെ സന്ദേശത്തില്‍ മാര്‍ത്തോമാ മെത്രാപ്പോലീത്ത പ്രത്യേകം അഭിനന്ദിച്ചു 

സീറോ മലബാര്‍ സഭാ സമിതി ചെയര്‍പേഴ്‌സണ്‍ ഫാ.ജോസ് ഭരണികുളങ്ങര,ഫെയര്‍ വ്യൂ പള്ളി വികാരി ഫാ ആന്റണി നല്ലൂക്കുന്നേല്‍,സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് പോള്‍ ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. റ്റി ജോര്‍ജ് (ഡ്രോഗഡ),സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ.ബിജു പാറേക്കാട്ടില്‍(ലൂക്കന്‍)ഡബ്ലിന്‍ സി എസ് ഐ പള്ളി വികാരി റവ.ഡോ.ജേക്കബ് തോമസ് (ബെല്‍ഫാസ്റ്റ്),ഡബ്ലിന്‍ സീറോ മലബാര്‍ സഭാ ചാപ്ല്യന്‍ ഫാ. മനോജ് പൊന്‍കാട്ടില്‍,സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ.അനീഷ് സാം,ബ്രിസ്റ്റോള്‍ മാര്‍ത്തോമ ചര്‍ച്ച് വികാരി റവ.കെ പി ജോണ്‍സന്‍,സിബി ഫിലിപ്പ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു.gv las 3

ഫാ.ജോര്‍ജ് വറുഗീസ് നേരത്തെ സേവനം അനുഷ്ട്ടിച്ച ഇടവകകളെ പ്രതിനിധീകരിച്ചു പത്തനംതിട്ട കവുങ്ങുംപ്രയാര്‍ ഇടവകയില്‍ നിന്നുള്ള കെ എം മാത്യു ആശംസകള്‍ അര്‍പ്പിച്ചു 

ഡബ്ലിന്‍ നസ്രേത്ത് മാര്‍ത്തോമ ഇടവക ക്വയര്‍ മംഗളഗാനം ആലപിച്ചു.
gvv
ഇടവകാ ട്രസ്റ്റിമാരായ അനീഷ് ബാബുക്കുട്ടി,കുരുവിള തോമസ് എന്നിവര്‍ ചേര്‍ന്ന് റവ.ജോര്‍ജ് വര്‍ഗീസ് അച്ചന് ഉപഹാരവും മംഗളപത്രവും സമര്‍പ്പിച്ചു..തുടര്‍ന്ന് റവ.ജോര്‍ജ് വര്‍ഗീസ് കേക്ക് മുറിക്കുകയും മറുപടി പ്രസംഗം നടത്തുകയും ചെയ്തു.gv lagv las 3gv la 2

 

Scroll To Top