Wednesday December 07, 2016
Latest Updates

ഫാ .ആന്റണി പെരുമായന്‍ ആള്‍ അയര്‍ലണ്ട് സീറോ മലബാര്‍ സഭാ കോ ഓര്‍ഡിനേറ്റര്‍

ഫാ .ആന്റണി പെരുമായന്‍ ആള്‍ അയര്‍ലണ്ട് സീറോ മലബാര്‍ സഭാ കോ ഓര്‍ഡിനേറ്റര്‍

കൊച്ചി: അയര്‍ലണ്ടിലും  ബ്രിട്ടനിലെ വടക്കന്‍ അയര്‍ലണ്ടിലുമുള്ള സീറോ മലബാര്‍ സഭയുടെകോഓര്‍ഡിനേറ്ററായി ഫാ. ആന്റണി പെരുമായനെ അയര്‍ലന്‍ഡിലെ മെത്രാന്‍ സമിതി നിയമിച്ചു. 30,000 സീറോ മലബാര്‍ കത്തോലിക്കര്‍ അയര്‍ലന്‍ഡില്‍ ഉണ്ടെന്നാണു കണക്കാക്കപ്പെടുന്നത്. ലുവെയ്‌നില്‍നിന്നു ധര്‍മശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ഫാ. പെരുമായന്‍ എറണാകുളംഅങ്കമാലി അതിരൂപതാംഗമാണ്.

ഇരു രാജ്യങ്ങളിലെയും കത്തോലിക്കരുടെ അജപാലനത്തിന്റെ മൊത്തത്തിലുള്ള ചുമതല അദ്ദേഹത്തിനായിരിക്കും.ഇപ്പോള്‍ ബെല്‍ഫാസ്റ്റില്‍ സീറോ മലബാര്‍ ചാപ്ലിയനായി സേവനമനുഷ്ട്ടിച്ചു വരികയാണ് അദ്ദേഹം.സീറോ മലബാര്‍ സഭയുടെ ശുപാര്‍ശ പ്രകാരം ഐറിഷ് സഭയുടെ തലവന്‍ കര്‍ദിനാള്‍ ഷോണ്‍ ബ്രാഡിയാണ് അദ്ദേഹത്തിന്റെ നിയമന ഉത്തരവ് പുറപ്പടവിച്ചിരിക്കുന്നത്.

Scroll To Top