Thursday December 08, 2016
Latest Updates

ഫാ അലക്‌സ് റീഡിന് വിട , അയര്‍ലണ്ടിന്റെ ആദരം

ഫാ അലക്‌സ് റീഡിന് വിട , അയര്‍ലണ്ടിന്റെ ആദരം

ബെല്‍ഫാസ്റ്റ്: ഗാന്ധി ഫൌണ്ടേഷന്‍ ഇന്റര്‍നാഷണല്‍ പീസ് അവാര്‍ഡ് ജേതാവും ഐറിഷ് സമാധാന പ്രസ്ഥാനത്തിന്റെ നായകന്‍മാരില്‍ ഒരാളുമായിരുന്ന ഫാ അലക്‌സ് റീഡ് ഓര്‍മയായി.
വിവിധ രാഷ്ട്രീയ പാര്‍ട്ടിനേതാക്കളുടെയൊപ്പം നൂറുകണക്കിന് വിശ്വാസികളും ഫാ അലക്‌സ് റീഡിന് അന്തിമോപചാരമര്‍പ്പിക്കാന്‍ ഒത്തുകൂടി. ബെല്‍ഫാസ്റ്റില്‍ വച്ച് നടന്ന ചടങ്ങില്‍ അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിശ്വാസികള്‍ എത്തിച്ചേര്‍ന്നിരുന്നു.
ടിപ്പററി സ്വദേശിയായ ഫാദര്‍ അലക്‌സ് കഴിഞ്ഞ ആഴ്ച്ച ഡബ്ലിനില്‍ വച്ചാണ് മരണപ്പെട്ടത്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ സമാധാന സന്ദേശ വാഹകനായി വിശ്വാസികളുടെ ഇടയിലേക്കിറങ്ങിവന്ന ആളായിരുന്നു ഫാദര്‍ അലക്‌സ് റീഡ്.
വെസ്റ്റ് ബെല്‍ഫാസ്റ്റിലെ ക്ലൊണാര്‍ഡ് പള്ളിയില്‍ വച്ചാണ് ഫാദര്‍ അലക്‌സിന്റെ ഫ്യൂണറല്‍ മാസ് നടന്നത്. 40 വര്‍ഷത്തോളം അദ്ദേഹം സേവനമനുഷ്ഠിച്ചത് അവിടെയായിരുന്നു.
ഫാദര്‍ അലക്‌സിന്റെ ഫ്യൂണറല്‍ ചടങ്ങില്‍ മുന്‍ അയര്‍ലണ്ട് പ്രസിഡണ്ട് മേരി മക്അലീസും പങ്കെടുത്തു . ലോകത്തില്‍ സമാധാനവും ശാന്തിയും ഉണ്ടാവാനായി അദ്ദേഹം പ്രയത്‌നിച്ചിരുന്നുവെന്നും ഹൃദയം നിര്‍മ്മലമാക്കാനുള്ള വഴിയാണ് അദ്ദേഹം തിരഞ്ഞെടുത്തതെന്നും അവര്‍ പറഞ്ഞു.

Scroll To Top