Sunday December 04, 2016
Latest Updates

ഫാറ്റി ലിവര്‍ പ്രതിരോധിക്കാന്‍ ഗ്രീന്‍ ടീ മുതല്‍ തക്കാളി വരെ

ഫാറ്റി ലിവര്‍ പ്രതിരോധിക്കാന്‍ ഗ്രീന്‍ ടീ മുതല്‍ തക്കാളി വരെ

കരള്‍ കോശങ്ങളില്‍ അമിതമായി കൊഴുപ്പ് അടിയുന്നത് മൂലമുണ്ടാകുന്ന രോഗമാണ് ഫാറ്റി ലിവര്‍. കൃത്യസമയത്ത് പ്രതിരോധിച്ചില്ലെങ്കില്‍ കരളിന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കാന്‍ ശേഷിയുള്ള രോഗമാണിത്. അശ്രദ്ധമായ ഭക്ഷണ ശൈലി, മദ്യപാനം, അമിതവണ്ണം തുടങ്ങിയവയാണ് ഫാറ്റി ലിവര്‍ ക്ഷണിച്ച് വരുത്തുന്ന ഘടകങ്ങള്‍.

ആരോഗ്യകരമായ ഭക്ഷണശൈലി ശീലിച്ചാല്‍ ഒരു പരിധി വരെ ഫാറ്റി ലിവര്‍ പ്രതിരോധിക്കാന്‍ സാധിക്കും. ഗ്രീന്‍ ടീ ശീലമാക്കിയാല്‍ ഫാറ്റി ലിവര്‍ ചെറുക്കാന്‍ സാധിക്കും. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ശരീരത്തിനും കരളിനും ആരോഗ്യദായകമാണ്. സിട്രസ് പഴം പതിവായി കഴിക്കുകയോ അതിന്റെ ജ്യൂസ് കുടിക്കുകയോ ചെയ്യുന്നവരിലും ഫാറ്റി ലിവര്‍ പ്രതിരോധ ശേഷി വര്‍ധിക്കും.

വെറും വയറ്റില്‍ നാരങ്ങ വെള്ളവും ഓറഞ്ച് ജ്യൂസും കുടിക്കുന്നതും നല്ലതാണ്. നമ്മുടെ ഭക്ഷണ ശൈലിയുടെ ഭാഗമായ പാവയ്ക്ക ഇടയ്ക്കിടെ കഴിക്കുന്നതും ഫാറ്റി ലിവറിനെതിരെ നല്ലൊരു പ്രതിരോധ മാര്‍ഗമാണ്. പാവയ്ക്കാ ജ്യൂസ് രൂപത്തിലും കുടിക്കാം. പച്ചത്തക്കാളി കഴിക്കുന്നതും നല്ലൊരു പ്രതിരോധ മാര്‍ഗമാണ്.

Scroll To Top