Monday December 05, 2016
Latest Updates

ഫഹദിന്റെയും നസ്രിയയുടെയും നിക്കാഹ് നാളെ,മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല 

ഫഹദിന്റെയും നസ്രിയയുടെയും നിക്കാഹ് നാളെ,മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല 

തിരുവനന്തപുരം: നടന്‍ ഫഹദ് ഫാസിലിന്റേയും നസ്രിയയുടെയും നിക്കാഹിന് ചില നിയന്ത്രണങ്ങള്‍. ഓഗസ്റ്റ് 21 നാണ് ഇവരുടെ വിവാഹം നടക്കുന്നത്. ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരത്തെ കഴക്കൂട്ടം അല്‍സാജ് ഓഡിറ്റോറിയത്തിലായിരിക്കും ഇവരുടെ നിക്കാഹ് നടക്കുക.

ഓഡിറ്റോറിയത്തില്‍ മാധ്യമപ്രവര്‍ത്തകരെയും പൊതുജനങ്ങളെയും പ്രവേശിപ്പിക്കില്ലെന്ന് ഫഹദിന്റെ പിതാവും സംവിധായകനുമായി ഫാസില്‍ വ്യക്തമാക്കി. ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവാദം. വിവാഹം നേരില്‍ കാണാനും ഓരോ വിവരവും അപ്പപ്പോള്‍ അറിയാനും ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ആകാംക്ഷ കാണും. അതു താന്‍ മനസിലാക്കുന്നുണ്ടെന്നും എന്നാല്‍ മറ്റുള്ളവരുടെ സൌകര്യവും ഫഹദിന്റെയും നസ്രിയയുടെയും സ്വകാര്യതയും കണക്കിലെടുത്ത് നിക്കാഹിനും സല്‍ക്കാരത്തിനും ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വന്നിരിക്കുകയാണെന്ന് ഫാസില്‍ പറഞ്ഞു. ഫഹദിന്റെയും നസ്രിയയുടെയും വിവാഹം കെങ്കേമമാക്കാന്‍ ഇടിച്ചു കയറാന്‍ ശ്രമിക്കാതെ മാധ്യമ പ്രവര്‍ത്തകരും പൊതു ജനങ്ങളും സഹകരിക്കണമെന്ന് ഫാസില്‍ അഭ്യര്‍ത്ഥിച്ചു. 

നേരിട്ട് ക്ഷണം ലഭിച്ചവരെ മാത്രമേ നിക്കാഹിനും സല്‍ക്കാരത്തിനും പങ്കെടുക്കാന്‍ അനുവദിക്കുകയുള്ളു. ക്ഷണിക്കപ്പെട്ടുവരുന്നവരുടെ സൌകര്യം ഞങ്ങള്‍ കണക്കിലെടുക്കണമെന്നതിനാല്‍ മറ്റൊരാളെയും അകത്തേക്കു വിടില്ല. ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വീഡിയോ ദൃശ്യങ്ങള്‍ അപ്പപ്പോള്‍ നല്‍കാന്‍ സംവിധാനം ഏര്‍പ്പെടുത്തും. ഇതൊരു നിയന്ത്രമല്ലെന്നും അഭ്യര്‍ത്ഥനയാണെന്നും മൊബൈല്‍ ഫോണില്‍ ചിത്രങ്ങളെടുക്കാന്‍ ഒരു കാരണവശാലും ആരെയും അനുവദിക്കില്ലെന്നും ഫാസില്‍ വ്യക്തമാക്കി. 

നിക്കാഹിന് എത്രത്തോളം പേര്‍ സാക്ഷികളാകുന്നോ അത്രയും പ്രാര്‍ത്ഥനകള്‍ അവര്‍ക്ക് കിട്ടുമെന്നാണ് ഇസ്ലാം വിശ്വാസം. പക്ഷേ ചടങ്ങിന്റെ പവിത്രതയെ മാനിക്കണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ഫാസില്‍ കൂട്ടിച്ചേര്‍ത്തു. വിവാഹത്തോടനുബന്ധിച്ച് ഓഗസ്റ്റ് 24 ന് വൈകിട്ട് 6.30 മുതല്‍ 8.30 വരെ ആലപ്പുഴ പാതിരപ്പള്ളിയിലെ കാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്

Scroll To Top