Wednesday December 07, 2016
Latest Updates

ഫയാസ് തന്നെ താരം : സഹായികളായി ദിലീപ് ,ഇന്ദ്രജിത്ത് ,പൃഥിരാജ്, മാധ്യമ കഥകള്‍ അരങ്ങ് തകര്‍ക്കുന്നു

ഫയാസ് തന്നെ താരം : സഹായികളായി ദിലീപ് ,ഇന്ദ്രജിത്ത് ,പൃഥിരാജ്, മാധ്യമ കഥകള്‍ അരങ്ങ് തകര്‍ക്കുന്നു

കൊച്ചി :പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ക്ക് പണം മുടക്കുക ,ചിത്രത്തിന്റെ വിജയത്തിന് വേണ്ടിയുള്ള പ്രചാരണം നടത്തുക ,താരങ്ങള്‍ക്കും ചലച്ചിത്രപ്രവര്‍ത്തകര്‍ക്കും വേണ്ടി ചോദിക്കുന്നത്ര പണം കൊടുക്കുക ഇതൊക്കെ ഫയാസിന് കള്ളപ്പണം വെളുപ്പിക്കുന്നത്തിനുള്ള പൊടികൈകള്‍ മാത്രം . സ്വര്‍ണം കള്ളക്കടത്തിലൂടെയും ഹവാല ഇടപാടുകളിലൂടെയും കോടികള്‍ കൊയ്ത് അകത്തായ മാഹി സ്വദേശി ഫയാസ് മലയാള സിനിമയില്‍ വന്‍തോതില്‍ പണം മുടക്കിയതിന്റെ കഥകള്‍ പുറത്തുവരുന്നു. അന്വേഷണ സംഘത്തിനു കിട്ടിയിരിക്കുന്ന പുതിയ വിവരം മലയാളത്തിലെ ഒരു യുവ സൂപ്പര്‍താരവും ഫയാസും ഉറ്റ ചങ്ങാതികളാണെന്നും താരത്തിന്റെ പല ചിത്രങ്ങള്‍ക്കും ഫയാസ് പണം മുടക്കിയിട്ടുണ്ടെന്നുമാണ്.

നടന്‍ ദിലീപുമായി ബന്ധപ്പെടുത്തി ഫയാസിന്റെ പേര് പൊന്തിവരികയും ആ വഴിയില്‍ അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നതിനിടെയാണ് മറ്റൊരു യുവ സൂപ്പര്‍ താരത്തിന്റെ പേര് ഉയര്‍ന്നുവന്നിരിക്കുന്നത്.

അടുത്തിടെ ഫയാസിന്റെ ബന്ധുവിന്റെ വിവാഹത്തിന് യുവതാരം കൊച്ചിയില്‍ നിന്ന് സ്വയം കാറോടിച്ചാണ് എത്തിയത്. താരം എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരനായ നടന്‍ നേരത്തേ തന്നെ സ്ഥലത്ത് എത്തിയിരുന്നു. ഇരുവരും ഫയാസിന്റെ ഉറ്റ ചങ്ങാതികളാണ്.

ഫയാസായിരുന്നു യുവതാരങ്ങളുടെ പല ചിത്രങ്ങള്‍ക്കും പണം മുടക്കിയിരുന്നതെന്നാണ് അന്വേഷണ സംഘത്തിനു കിട്ടിയിരിക്കുന്ന വിവരം. ഇതില്‍ പലതും ഹവാല ഇടപാടുകളിലൂടെയും മറ്റും വന്ന പണമായിരുന്നു. താര സഹോദരങ്ങള്‍ അറിഞ്ഞുകൊണ്ടായിരുന്നോ അവിശുദ്ധ പണം സിനിമയില്‍ മുടക്കിയതെന്നാണ് ഇപ്പോള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.

ഓണത്തിന് ഇറങ്ങിയ ദിലീപ് ചിത്രമായ ശൃംഗാരവേലനില്‍ ഫയാസ് അഭിനയിച്ചിരുന്നു. ഈ ചിത്രത്തില്‍ ഉപയോഗിക്കുന്ന ആഡംബര കാര്‍ ഫയാസിന്റേതാണ്.

മിക്ക മലയാളംതമിഴ് സിനിമകളുടെയും ലൊക്കേഷനുകളില്‍ ഫയാസ് സ്ഥിരം സന്ദര്‍ശകനാണ്. രണ്ടു ഭാഷകളിലെയും പ്രമുഖ താരങ്ങളുമായും നിര്‍മാതാക്കളുമായും സംവിധായകരുമായും ഫയാസിന് അടുത്ത ബന്ധമുണ്ട്. അതിനാല്‍ തങ്ങളുടെ പേരും ഫയാസിന്റെ പേരിനൊപ്പം ചേര്‍ത്ത് വരുമോ എന്നു ഭയന്നാണ് സിനിമാലോകം കഴിയുന്നത്. ഫയാസിന്റെ മൊബൈല്‍ഫോണ്‍ പരിശോധിച്ചപ്പോഴാണ് പൊലീസിനു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. നിരവധി സിനിമാതാരങ്ങളുമായും മന്ത്രിമാരുമായും ഫോണില്‍ സംസാരിച്ചതിന് തെളിവ് കിട്ടിയതായി അറിയുന്നു.

Scroll To Top