Saturday December 03, 2016
Latest Updates

ഫയര്‍മാന്‍ വിജയിച്ചില്ലെന്ന ലിബര്‍ട്ടി ബഷീറിന്റെ വാദം തെറ്റെന്ന് മിലന്‍ ജലീല്‍; ഒ.ജി. സുനിലിന് സിനിമ അറിയില്ലെന്ന് മേജര്‍ രവി

ഫയര്‍മാന്‍ വിജയിച്ചില്ലെന്ന ലിബര്‍ട്ടി ബഷീറിന്റെ വാദം തെറ്റെന്ന് മിലന്‍ ജലീല്‍; ഒ.ജി. സുനിലിന് സിനിമ അറിയില്ലെന്ന് മേജര്‍ രവി

കൊച്ചി: മലയാള സിനിമയില്‍ ഇക്കൊല്ലം ഒറ്റ ഹിറ്റ് സിനിമയില്ലെന്നും ഫയര്‍മാനും പിക്കറ്റ് 43യും ഹിറ്റല്ലെന്നുമുള്ള എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന്റെ പ്രസ്താവനയെ ചുവട് പിടിച്ച് മലയാളത്തില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നു. ലിബര്‍ട്ടി ബഷീറിന്റെ പ്രസ്താവനയ്‌ക്കെതിരെ ഫയര്‍മാന്റെ നിര്‍മ്മാതാവ് മിലന്‍ ജലീല്‍ രംഗത്ത് വന്നു. സാറ്റലൈറ്റ് അവകാശം ഉള്‍പ്പെടെ അഞ്ചു കോടി രൂപ നേടിത്തന്ന സിനിമയാണ് ഫയര്‍മാനെന്ന് മിലന്‍ ജലീല്‍ പറഞ്ഞു. സിനിമകള്‍ക്ക് വിജയിക്കാന്‍ കഴിയുന്നില്ലെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്, വിജയിക്കുന്നവ ചുരുക്കം ചില സിനിമകള്‍ മാത്രമാണ്. എന്നാല്‍ ലിബര്‍ട്ടി ബഷീറിന്റെ പ്രസ്താവന ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്ന ഫയര്‍മാന്‍ പോലുള്ള ചിത്രങ്ങളെ തകര്‍ക്കുകയേയുള്ളുവെന്ന് മിലന്‍ ജലീല്‍ പറഞ്ഞു. ഗ്യാലക്‌സി ഫിലിംസിന്റെ ബാനറിലാണ് മിലന്‍ ഫയര്‍മാന്‍ നിര്‍മ്മിച്ചത്.

അതേസമയം പിക്കറ്റ് 43യില്‍ നഷ്ടം സംഭവിച്ചെന്ന നിര്‍മ്മാതാവ് ഒ.ജി. സുനിലിന്റെ പ്രസ്താവനയ്‌ക്കെതിരെ സംവിധായകന്‍ മേജര്‍ രവി രംഗത്ത് വന്നു. പിക്കറ്റ് 43യില്‍ നിര്‍മ്മാതാവിന് നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍ തനിക്ക് അതിന്റെ കണക്ക് കാണമെന്ന് മേജര്‍ രവി തുറന്നടിച്ചു. 22 ദിവസം കൊണ്ട് കേരളത്തിലേത് ഉള്‍പ്പെടെയുള്ള ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ സിനിമ കൊണ്ട് നിര്‍മ്മാതാവിന് അധികബാധ്യതയുണ്ടായെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ സാധിക്കില്ല. അതിന്റെ കണക്ക് തന്നെ കാണിക്കണം. സിനിമയുടെ ചിത്രീകരണം തുടങ്ങി കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ തന്നെ നിര്‍മ്മാതാവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന് മനസ്സിലായതാണ്. സിനിമയുടെ ചിത്രീകരണഘട്ടത്തില്‍പോലും സഹകരണം കാണിക്കാത്ത വ്യക്തിയാണ് ഇപ്പോള്‍ പരാതിയുമായി വന്നിരിക്കുന്നതെന്നും മേജര്‍ രവി പറഞ്ഞു.

Scroll To Top