Tuesday December 06, 2016
Latest Updates

പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് യുവതി സിനിമാ നടിയുടെ രൂപം നേടി …

പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് യുവതി സിനിമാ നടിയുടെ രൂപം നേടി …

തങ്ങളുടെ ആരാധനാ പാത്രങ്ങളായ സിനിമാ താരങ്ങള്‍ക്കുവേണ്ടി അമ്പലവും ആരാധനാലയങ്ങളും പണിത പാരമ്പര്യം ഇന്ത്യയില്‍ പലയിടത്തില്‍ ഉണ്ടായിട്ടുണ്ട്. സ്മാരകങ്ങളും മറ്റും പണിത് ലോകവും തങ്ങളുടെ പല താരങ്ങളെയും അനുസ്മരിച്ചിട്ടുമുണ്ട്. എന്നാല്‍ താന്‍ ആരാധിക്കുന്ന താരത്തിന് സ്വയം സ്മാരകമായി മാറാന്‍ തുടങ്ങുകയാണ് ഒരു അമേരിക്കന്‍ യുവതി.kitty

30കാരിയും ഒരു കുഞ്ഞിന്റെ അമ്മയുമായ കിറ്റിയാണ് താന്‍ ആരാധിക്കുന്ന അമേരിക്കയിലെ സൂപ്പര്‍ താരറാണി ജെന്നിഫര്‍ ലോറന്‍സിന്റെ രൂപത്തിലേക്ക് മാറാന്‍ തുടങ്ങിയിരിക്കുന്നത്. മാജിക്കും കണ്‍കെട്ടുവിദ്യയും ഒന്നുമല്ല, അത്യാവശ്യം നല്ല രീതിയില്‍ പണം മുടക്കി പ്ലാസ്റ്റിക് സര്‍ജറി നടത്തിയാണ് കിറ്റി, ജെന്നിഫറിന്റെ രൂപത്തിലേക്ക് മാറുന്നത്. ഇതിനായി കിറ്റി ചിലവഴിച്ചത് 18,000 യൂറോയോളമാണ്.

ലിപോസക്ഷനും ബ്രസ്റ്റ് ഓഗ്മെന്റേഷനും അടക്കം ആറോളം ചികിത്സാരീതികളാണ് കിറ്റിയെ ജെന്നിഫറിന്റെ രൂപത്തിലേക്ക് മാറ്റിയെടുക്കാനായി ഉപയോഗിച്ചിരിക്കുന്നത്. ഓസ്‌കാര്‍ അവാര്‍ഡ് ജേതാവു കൂടിയായ തന്റെ പ്രിയതാരത്തെ തന്നിലേക്കു തന്നെ കൊണ്ടുവരുവാനുള്ള കിറ്റിയുടെ ശ്രമം വിജയത്തിലേക്കെത്തിക്കൊണ്ടിരിക്കുകയുമാണ്.

 ജെന്നിഫര്‍ ലോറന്‍സ്


ജെന്നിഫര്‍ ലോറന്‍സ്

തന്റെ ശരീര പ്രകൃതിയിലേക്ക് ജെന്നിഫറിന്‍രെ രൂപത്തെ കൊണ്ടുവരാന്‍ തനിക്ക് സാധിക്കുമെന്ന വിശ്വാസത്തിലായിരുന്നു കിറ്റി സര്‍ജറിക്ക് വിധേയയായത്. താന്‍ ധൈര്യമുള്ള സ്ത്രീ തന്നെയാണെന്നും കിറ്റി പറഞ്ഞിരുന്നു.

എന്നാല്‍ കിറ്റിയുടെ ഭര്‍ത്താവായ എറിക്കിന് കിറ്റിയുടെ ഈ ആശയവുമായി പൂര്‍ണ്ണമായി യോജിക്കാന്‍ സാധിച്ചിരുന്നില്ലെന്നും അവര്‍ പറഞ്ഞു. അഞ്ചുവയസ്സുകാരിയായ മകള്‍ക്കും ഭര്‍ത്താവിനും ഒപ്പം തന്നെയാണ് കിറ്റി.മുപ്പതുവയസുകാരി കെറ്റിയെ ഇപ്പോള്‍ കണ്ടാല്‍ 23 വയസുകാരിയായ ഓസ്‌കാര്‍ വിന്നിംഗ് താരമായ ജെന്നിഫറിന്റെ പ്രായമേ തോന്നുകയുള്ളൂ എന്ന് സമാധാനിക്കുകയാണ് അവരുടെ ഭര്‍ത്താവ് ഇപ്പോള്‍

ലിപോസെക്ഷന്‍, ബ്രസ്റ്റ് ഓഗ്മെന്റേഷന്‍, റൈനോ പ്ലാസ്റ്റി, കവിളുകളിലെ കൊഴുപ്പ് നിയന്ത്രിക്കുന്നതിനുള്ള ചികിത്സ, ഉള്‍പ്പെടുത്തിയിട്ടുള്ള ആറുമണിക്കൂര്‍ നീണ്ട ഓപറേഷന് കിറ്റി ചിലവഴിച്ചത് 25,000ഡോളര്‍(18,000 യൂറോ) ആണ്.

ഇത്തരത്തില്‍ സെലിബ്രിറ്റികളുടെ രൂപത്തിലേക്ക് മാറാനായി ചികിത്സ തേടുന്നത് ഇപ്പോള്‍ സാധാണമാണെന്നാണ് കിറ്റിയുടെ സര്‍ജന്‍ ആയ ഡോക്ടര്‍ ഫ്രാങ്ക്‌ലിന്‍ അറിയിച്ചത്.
ഇപ്പോള്‍ നായപരിശീലകയായി ജോലി ചെയ്യുന്ന കിറ്റി തന്റെ മുന്‍ ജോലിയില്‍ കൂടി സ്വരൂപിച്ച പണമാണ് ഓപറേഷനു വേണ്ടി ചിലവഴിച്ചത്.

Scroll To Top