Monday December 05, 2016
Latest Updates

പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സ്ഥിതിവിവരക്കണക്കുകള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നു

പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സ്ഥിതിവിവരക്കണക്കുകള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നു

ഡബ്ലിന്‍: പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സ്ഥിതിവിവരക്കണക്കുകള്‍ സര്‍ക്കാര്‍ശേഖരിക്കുന്നു. പ്രൈമറി ഓണ്‍ലൈന്‍ ഡാറ്റാ ബേസ് രൂപീകരിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമം. ഇതിനായി വിദ്യാര്‍ത്ഥികളുടെ പിപിഎസ് നമ്പര്‍ ശേഖരിച്ച്‌നല്‍കണമെന്ന് രാജ്യത്തെ പ്രൈമറി സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കി. നാഷണല്‍ സ്‌കൂള്‍ ആനുവല്‍ സെന്‍സസിന് പകരമായാണ് ഓണ്‍ലൈന്‍ ഡാറ്റാബേസ് തയ്യാറാക്കുന്നത്.

വിദ്യാഭ്യാസ വകുപ്പിന് വേണ്ടി ശേഖരിക്കുന്ന ഈ ഡാറ്റാ ബേസ് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കൈമാറും. വിദ്യാര്‍ത്ഥികള്‍ ഒരു സ്‌കൂളില്‍ നിന്ന് മറ്റൊരു സ്‌കൂളില്‍ അഡ്മിഷന്‍ നേടുമ്പോഴും പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞ് പോസ്റ്റ്‌പ്രൈമറി ക്ലാസുകളിലേക്ക് പോകുമ്പോഴും ഈ ഡാറ്റ ബേസ് പ്രയോജനപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികളുടെ പേര്, വിലാസം,ജനനത്തീയതി, മതം, പൌരത്വം തുടങ്ങിയ വിവരങ്ങളാണ് ഡാറ്റാ ബേസിനായി ശേഖരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ 30 വയസാകുന്നത് വരെ ഈ ഡാറ്റ ബേസ്  വിദ്യാഭ്യാസ വകുപ്പ് സൂക്ഷിക്കും.

കൂടാതെ ഈ ഡാറ്റ ബേസ് സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പ്, എച്ച്.എസ്.ഇ സെന്‍ട്രല്‍സ്റ്റാറ്റിറ്റിക്‌സ് ഓഫീസ് തുടങ്ങിയ വകുപ്പുകള്‍ക്ക് കൈമാറ്റം ചെയ്യുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഈ നിര്‍ദ്ദേശം ഇതിനകം വിവാദമായിട്ടുണ്ട്. കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ച് തയ്യാറാക്കുന്ന ഡാറ്റ ബേസ് എങ്ങനെയാണ് കൈകാര്യം ചെയ്യപ്പെടുന്നതെന്ന്  രക്ഷിതാക്കള്‍ക്ക് വ്യക്തമായ ധാരണ നല്‍കണമെന്ന് സോളിസിറ്ററും ഡിജിറ്റല്‍ റൈറ്റ്‌സ് വിദഗ്ദനുമായ സൈമണ്‍ മഗ്ഗാര്‍ ആവശ്യപ്പെട്ടു.

Scroll To Top