Thursday December 08, 2016
Latest Updates

പ്രോപ്പര്‍ട്ടി ടാക്‌സ് വെട്ടിക്കുന്നവരെ പിടികൂടാന്‍ ഇനി റവന്യൂ വീടുകളില്‍ നേരിട്ട് പരിശോധന നടത്തും

പ്രോപ്പര്‍ട്ടി ടാക്‌സ് വെട്ടിക്കുന്നവരെ പിടികൂടാന്‍ ഇനി റവന്യൂ വീടുകളില്‍ നേരിട്ട് പരിശോധന നടത്തും

ഡബ്ലിന്‍: പ്രോപ്പര്‍ട്ടി ടാക്‌സ് വെട്ടിക്കുന്നവരെ പിടികൂടാന്‍ ഇനി റവന്യൂ വീടുകളില്‍ നേരിട്ട് പരിശോധന നടത്തും. പലരും നികുതി അടയ്‌ക്കേണ്ടതിലും കുറഞ്ഞ തുകയാണ് അടയ്ക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റവന്യൂ അധികൃതര്‍ വീടുകളില്‍ നേരിട്ട് എത്തി പരിശോധന നടത്താന്‍ തീരുമാനിച്ചത്. പത്ത് ലക്ഷം നികുതി ദായകരുടെയെങ്കിലും നികുതി സ്വത്തുക്കള്‍ പുനര്‍ മൂല്യനിര്‍ണ്ണയം നടത്തി നികുതി തുക കൃത്യമായി നിര്‍ണ്ണയിക്കേണ്ടതുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതേതുടര്‍ന്നാണ് വീടുകളില്‍ നേരിട്ട് എത്തി പരിശോധന നടത്താന്‍ തീരുമാനിച്ചത്. 

2013 ലെ സി ആന്‍ഡ് എജി റിപ്പോര്‍ട്ട് പ്രകാരം വീട്ടുടമസ്ഥരില്‍ നിന്നുള്ള വിവിധ നികുതികളായി 95 മില്യന്‍ യൂറോ ഇപ്പോഴും പിരിഞ്ഞു കിട്ടാനുണ്ട്. നികുതി തുക സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്ന വീടുകളില്‍ 786,000 ഓളം വീടുകള്‍ക്ക് റവന്യൂ നിര്‍ദ്ദേശിച്ചതിലും കുറഞ്ഞ തുക മാത്രമേ മൂല്യമുള്ളൂ എന്നാണ് വീടുടമകളുടെ വാദം. 240,000 ഓളം വീടുകള്‍ക്ക് റവന്യൂ അധികൃതര്‍ കണക്കുകൂട്ടിയതിലും മൂല്യമുണ്ട്. ഈ സാഹചര്യത്തിലാണ് കൃത്യമായ മൂല്യനിര്‍ണ്ണയം നടത്തുന്നതിന് പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. 

അധികൃതര്‍ പുറത്ത് വിട്ടകണക്ക് പ്രകാരം 418,880 നികുതി ദായകര്‍ അഥവാ 23 ശതമാനം പേരുടെ പ്രോപ്പര്‍ട്ടി 100,000 യൂറോ വരെ മൂല്യം കണക്കാക്കുന്നു. 506,880 നികുതി ദായകര്‍ അഥവാ 28 ശതമാനം പേരുടെ ഉടമസ്ഥതയിലുള്ള പ്രോപ്പര്‍ട്ടികള്‍ക്ക് 100,000 യൂറോയ്ക്കും 150,000 യൂറോയ്ക്കും ഇടയില്‍ വില കല്‍പ്പിക്കപ്പെടുന്നു. നികുതി ദായകരില്‍ 22 ശതമാനം വരുന്ന 399,520 പേരുടെ സ്വത്തുക്കള്‍ 150,000 യൂറോയ്ക്കും 200,000 യൂറോയ്ക്കും ഇടയില്‍ വില കല്‍പ്പിക്കപ്പെടുന്നു. 3,520 വീടുകള്‍ 1 മില്യന്‍ യൂറോ അല്ലെങ്കില്‍ അതിന് മുകളില്‍ മൂല്യമുള്ളവയാണ്

Scroll To Top