Sunday December 04, 2016
Latest Updates

പ്രോപ്പര്‍ട്ടി ടാക്‌സില്‍ ഇളവ് നല്‍കാനുള്ള കൌണ്‍സിലുകളുടെ തീരുമാനം നടപ്പായേക്കില്ലെന്ന് റിപ്പോര്‍ട്ട്

പ്രോപ്പര്‍ട്ടി ടാക്‌സില്‍ ഇളവ് നല്‍കാനുള്ള കൌണ്‍സിലുകളുടെ തീരുമാനം നടപ്പായേക്കില്ലെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: പ്രോപ്പര്‍ട്ടി ടാക്‌സില്‍ ഇളവ് നല്‍കാനുള്ള കൌണ്‍സിലുകളുടെ തീരുമാനം നടപ്പായെക്കില്ലെന്ന് റിപ്പോര്‍ട്ട്. പ്രോപ്പര്‍ട്ടി ടാക്‌സ് 15 ശതമാനം വരെ കുറയ്ക്കുമെന്നായിരുന്നു കൌണ്‍സിലുകളുടെ വാഗ്ദാനം. തെരഞ്ഞെടുപ്പ് വാഗ്ദാനമായാണ് ഈ പ്രഖ്യാപനം നടത്തിയത്. എന്നാല്‍ ഈ പ്രഖ്യാപനം നടപ്പിലാകാന്‍ ഗവണ്‍മെന്റ് പിന്തുണ കൂടി വേണ്ടി വരും.നികുതി കുറച്ചാല്‍ അത് റദ്ദാക്കാന്‍ ക്യാബിനറ്റിന് അധികാരമുണ്ട്. 

ഡബ്ലിനിലെയും ഗ്രേറ്റര്‍ ഡബ്ലിനിലെയും കൌണ്‍സിലുകളാണ് പ്രോപ്പര്‍ട്ടി ടാക്‌സ് 15 ശതമാനം വരെ കുറയ്ക്കാന്‍ ആലോചിക്കുന്നത്. അതേസമയം പ്രോപ്പര്‍ട്ടി ടാക്‌സ് കുറയ്ക്കാനുള നീക്കം കൌണ്‍സിലുകളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്നാണ് റിപ്പോര്‍ട്ട്.

നികുതി കുറയ്ക്കുന്നതിലൂടെ കൌണ്‍സിലുകള്‍ക്ക് എത്രമാത്രം സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നത് സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നത് സംബന്ധിച്ച് പരിസ്ഥിതി മന്ത്രി അലന്‍ കെല്ലി ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് ശേഷമായിരിക്കും ഇത് സംബന്ധിച്ച തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്

Scroll To Top