Saturday December 03, 2016
Latest Updates

പ്രോപ്പര്‍ട്ടികള്‍ ഓണ്‍ലൈന്‍ വഴി വാങ്ങാനും സംവിധാനം,ശ്രദ്ധിച്ചില്ലെങ്കില്‍ പണം പോകും

പ്രോപ്പര്‍ട്ടികള്‍ ഓണ്‍ലൈന്‍ വഴി വാങ്ങാനും സംവിധാനം,ശ്രദ്ധിച്ചില്ലെങ്കില്‍ പണം പോകും

ഡബ്ലിന്‍: ഓണ്‍ലൈന്‍ ഓക്ഷന്‍ സൈറ്റുകള്‍ നടത്തുന്ന പ്രോപ്പര്‍ട്ടി ലേലത്തില്‍ പങ്കെടുക്കുമ്പോള്‍ സൂക്ഷിക്കുക. ഓണ്‍ലൈന്‍ സൈറ്റുകളില്‍ വരുന്ന പ്രോപ്പര്‍ട്ടികള്‍ക്കായി ബിഡ് ചെയ്യുമ്പോള്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ നിങ്ങളുടെ പണം നഷ്ടപ്പെടും. പ്രോപ്പര്‍ട്ടികള്‍ക്കായി ഓണ്‍ലൈന്‍ ഓക്ഷനില്‍ പങ്കെടുക്കുമ്പോള്‍ വ്യവസ്ഥകളെക്കുറിച്ചും നിബന്ധനകളെക്കുറിച്ചും കൃത്യമായി മനസിലാക്കുക. അവ നിങ്ങള്‍ക്ക് പാലിക്കാന്‍ കഴിയുന്ന നിബന്ധനകള്‍ ആണെങ്കില്‍ മാത്രം ലേല നടപടികളുമായി മുന്നോട്ട് പോകുക. ആവശ്യമെങ്കില്‍ നിയമ സഹായം തേടുന്നതും നല്ലതാണ്.

ആള്‍സോപ് സ്‌പേസ് എന്ന കമ്പനിയാണ് അയര്‍ലണ്ടില്‍ കഴിഞ്ഞയാഴ്ച റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഓണ്‍ ലൈന്‍ ലേലം ആദ്യമായി ആരംഭിച്ചത്.പ്രൊപ്പര്‍ട്ടികള്‍ തേടി വന്ന ആവശ്യക്കാരുടെ ബാഹുല്യം മൂലം സൈറ്റ് തന്നെ ക്രാഷായി അവര്‍ തല്ക്കാലം ലേലം നിര്‍ത്തി വെച്ചിരിക്കുകയാണ്.ഉടന്‍ പുനരാരംഭിക്കും എന്നാണു കമ്പനി പറയുന്നത്.മറ്റനേകം കമ്പനികളും ഈ മേഖലയിലേയ്ക്ക് വരുവാന്‍ തയാറാവുന്നുണ്ട്.

ഓണ്‍ലൈന്‍ സൈറ്റുകള്‍ 5000 യൂറോ വരെയാണ് ഡെപ്പോസിറ്റ് വാങ്ങുന്നത്. ഇതിനായി നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ സൈറ്റുകള്‍ ആവശ്യപ്പെടും. നിങ്ങള്‍ ബിഡ് ചെയ്യുന്ന ഓരോ പ്രോപ്പര്‍ട്ടിക്കും 5000 യൂറോ വീതം ഡെപ്പോസിറ്റ് തുക നല്‌കേണ്ടതാണെന്ന് ഓര്‍ക്കുക. ഓക്ഷനില്‍ പങ്കെടുക്കുന്നതിനായി ബിഡ് ചെയ്യുന്ന ഈ തുക മിക്കവര്‍ക്കും നഷ്ടപ്പെടുകയാണ് പതിവ്. അതേസമയം ആര്‍ഡിഎസില്‍ നടക്കുന്നത് പോലെയുള്ള ലേലങ്ങളില്‍ ഡെപ്പോസിറ്റ് തുകയായി വെറും 200 യൂറോ മാത്രം നല്‍കിയാല്‍ മതിയാകും. ഇതില്‍ 185 യൂറോയും മടക്കി നല്‍കുന്നതാണ്.

എല്ലാ ബിഡുകളും എല്ലാവര്‍ക്കും കാണാനാകും എന്ന സുതാര്യത മാത്രമാണ് ഓണ്‍ലൈന്‍ ബിഡുകള്‍ക്കുള്ള ഏറ്റവും വലിയ ഗുണം. അയര്‍ലണ്ടില്‍ ഓണ്‍ലൈനില്‍ പ്രോപ്പര്‍ട്ടി വാങ്ങുന്നത് ഒരു പുതിയ പ്രവണത ആണെങ്കില്‍ പോലും ഓണ്‍ലൈന്‍ സൈറ്റുകള്‍ നടത്തുന്ന ഓക്ഷനുകളില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി വന്‍ ജനപങ്കാളിത്തമുണ്ട്. ഈ ബിഡ് ഡോട്ട് ഐഇ, ഈബേ തുടങ്ങിയ വെബ്‌സൈറ്റുകള്‍ 2000 മുതല്‍ ഈ രംഗത്ത് സജീവമാണ്.

Scroll To Top