Friday December 09, 2016
Latest Updates

പ്രൊഫസര്‍ക്ക് ആറ് മണിക്കൂര്‍ ക്ലാസിന് 50,489 യൂറോ പ്രതിഫലം!; എച്ച്എസ്ഇ എങ്ങനെ രക്ഷപ്പെടും ?

പ്രൊഫസര്‍ക്ക് ആറ് മണിക്കൂര്‍ ക്ലാസിന് 50,489 യൂറോ പ്രതിഫലം!; എച്ച്എസ്ഇ എങ്ങനെ രക്ഷപ്പെടും ?

ഡബ്ലിന്‍: എച്ച്എസ്ഇ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് നിരന്തരം കേള്‍ക്കുന്ന വാര്‍ത്തയാണ്. എന്നാല്‍ ഈ സ്ഥാപനത്തെ പ്രതിസന്ധിയിലേക്ക് തള്ളി വിട്ടത് ആരെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളൂ. എച്ച്എസ്ഇയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ തന്നെയാണ് പ്രതിസന്ധിയുടെ മുഖ്യ ഉത്തരവാദികള്‍. അടുത്ത ആഴ്ചയില്‍ ആറ് മണിക്കൂര്‍ ക്ലാസ് എടുക്കുന്നതിന് ഒരു ഹാര്‍വാര്‍ഡിലെ ഒരു പ്രൊഫസറെ എച്ച്എസ്ഇ ക്ഷണിച്ചിരിക്കുന്നത് കേട്ടാല്‍ എന്ടാ കെന്നി പോലും ഞെട്ടും. 50,489 യൂറോയാണ് ആറ് മണിക്കൂര്‍ ക്ലാസിന് ഈ മിടുക്കന്റെ ശമ്പളം. 

പ്രൊഫ. റോബര്‍ട്ട് എസ് കാപ്ലാന്‍ എന്ന പ്രൊഫസര്‍ക്കാണ് ഇത്രയും കൂടിയ പ്രതിഫലം നല്കി എച്ച്എസ്ഇയില്‍ ക്ലാസ് എടുക്കാന്‍ കൊണ്ടുവന്നിരിക്കുന്നത്. ഈ മാസം 15 നും 16 നുമാണ് അദ്ദേഹം എച്ച്എസ്ഇയില്‍ ക്ലാസ് എടുക്കുന്നത്. രണ്ടു ദിവസം കൂടി വെറും ആറ് മണിക്കൂര്‍ ക്ലാസ് എടുക്കുന്നതിനാണ് ഇത്രയും കൂടിയ പ്രതിഫലം നല്കി പ്രൊഫ. കപ്ലാനെ കൊണ്ടുവരുന്നത്. എച്ച്എസ്ഇ ഡയറക്ടര്‍ ജനറല്‍ ടോണി ഒബ്രിയന്റെ നേതൃത്വത്തിലാണ് ക്ലാസ് സംഘടിപ്പിച്ചിരിക്കുന്നത്. 

കപ്ലാന്റെ പ്രതിഫലം ഉള്‍പ്പെടെ ആകെ 150,000 യൂറോയാണ് രണ്ടു ദിവസത്തെ ക്ലാസിനായി ചെലവഴിക്കുന്നത്. 470 പേരാണ് ക്ലാസില്‍ പങ്കെടുക്കുന്നത്. ഒരാള്‍ക്ക് 319 യൂറോ വീതം ചെലവ് പ്രതീക്ഷിക്കുന്നു. ഇന്‍വെസ്റ്റ് നെറ്റ് ഹെല്‍ത്ത്‌കെയര്‍ എന്ന കമ്പനിയുടെ കൂടി സ്‌പോണ്‍സര്‍ഷിപ്പിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. അതേസമയം അധികം പണം ചെലവിട്ടു നടത്തുന്ന ഈ പരിപാടിക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ കാപ്ലാന്‍ വിസമ്മതിച്ചു. ഇത്തരം വിവാദങ്ങളെക്കുറിച്ച് താന്‍ പ്രതികരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. 

Scroll To Top