Sunday December 04, 2016
Latest Updates

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പീഡിപ്പിച്ചിട്ടില്ലെന്ന് നടി ജ്യോതി കൃഷ്ണ

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പീഡിപ്പിച്ചിട്ടില്ലെന്ന് നടി ജ്യോതി കൃഷ്ണ

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം നിഷേധിച്ച് നടി ജ്യോതി കൃഷ്ണ രംഗത്ത്. നടി ജ്യോതി കൃഷ്ണയെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി കാവനാഡ് അസമയത്ത് ഹോട്ടല്‍ മുറിയിലേക്ക് വിളിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണു ആരോപണം ഉയര്‍ന്നത്. ഇതേതുടര്‍ന്ന് ഷാജിയെ സിനിമ സംഘടനയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

എന്നാല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പോലെ പീഡന ശ്രമം ഉണ്ടായിട്ടില്ലെന്ന് നടി ജ്യോതി കൃഷ്ണ വ്യക്തമാക്കി. താനും ഷാജിയും തമ്മിലുള്ള പ്രശ്‌നം പ്രതിഫലത്തുകയെച്ചൊല്ലിയാണെന്നും ജ്യോതി കൃഷ്ണ പറഞ്ഞു. തന്നെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ കണ്ട് ഞാന്‍ തന്നെ ഞെട്ടിപ്പോയെന്നാണ് നടി പറയുന്നത്.

പീഡന വാര്‍ത്ത പ്രചരിച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് ജ്യോതി ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്. ജയറാം നായകനാകുന്ന സര്‍ സിപി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം ഉണ്ടായത്.

Scroll To Top