Thursday December 08, 2016
Latest Updates

പ്രീപെയ്ഡ് മൊബൈല്‍ ഉപഭോക്താക്കളില്‍ നിന്ന് അമിത നിരക്ക് ഈടാക്കിയതായി പരാതി

പ്രീപെയ്ഡ് മൊബൈല്‍ ഉപഭോക്താക്കളില്‍ നിന്ന് അമിത നിരക്ക് ഈടാക്കിയതായി പരാതി

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പ്രീപെയ്ഡ് മൊബൈല്‍ ഉപഭോക്താക്കളില്‍ നിന്ന് അമിത നിരക്ക് ഈടാക്കിയതായി പരാതി. ത്രീ അയര്‍ലണ്ട് മൊബൈല്‍ വരിക്കാരാണ് പരാതിയുമായി രംഗത്ത് എത്തിയത്. ഇന്റര്‍നെറ്റ് സര്‍വീസിന് 109 യൂറോ ചെലവഴിച്ചു എന്നസന്ദേശമാണ് ഉപയോക്താക്കള്‍ക്ക് ലഭിച്ചത്. എന്നാല്‍ നെറ്റ് ഉപയോഗിക്കാത്ത സമയത്താണ് ഇവരില്‍ നിന്ന് പണം ഈടാക്കിയതെന്നാണ് പരാതി. അതേസമയം സാങ്കേതിക തകരാര്‍ മൂലമാണ് ഉപഭോക്താക്കളില്‍ നിന്ന് അമിത നിരക്ക് ഈടാക്കേണ്ടി വന്നത് എന്നാണ് കമ്പനിയുടെ വിശദീകരണം.

ഡാറ്റ യൂസേജിനു പണം എടുത്തതായി ലഭിച്ച സന്ദേശം കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ പിഴവാണെന്നും ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും കമ്പനിയുടെ കോര്‍പ്പറേറ്റ് മേധാവി പറഞ്ഞു. ഉപയോക്താക്കള്‍ക്ക് നഷ്ടം സംഭവിക്കാത്ത രീതിയില്‍ പ്രശ്‌നം പരിഹരിച്ചതയും കമ്പനി അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ് 23 നാണ് സമാനമായ സാങ്കേതിക തകരാര്‍ ആദ്യം ഉണ്ടായത്. ഇന്നലെ വീണ്ടും സമാനമായ പ്രശ്‌നം നൂറുകണക്കിന് പേര്‍ റിപ്പോര്‍ട്ട് ചെയ്തു

Scroll To Top