Friday December 09, 2016
Latest Updates

പ്രീതി സിന്റയുടെ മുന്‍ കാമുകനെതിരായ പരാതിയില്‍ വനിതാ കമ്മീഷന്‍ ഇടപെടുന്നു

പ്രീതി സിന്റയുടെ മുന്‍ കാമുകനെതിരായ പരാതിയില്‍ വനിതാ കമ്മീഷന്‍ ഇടപെടുന്നു

മുംബൈ: ഐപിഎല്ലിനിടെ മുന്‍ കാമുകന്‍ പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബോളിവുഡ് താരം പ്രീതി സിന്റ നല്‍കിയ പരാതിയില്‍ ദേശീയ വനിതാ കമ്മീഷന്‍ ഇടപെടുന്നു. സംഭവത്തെക്കുറിച്ച് സ്വമേധയാ അന്വേഷണം നടത്തുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ മമത ശര്‍മ പറഞ്ഞു. മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷനും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. കമ്മിഷന്‍ അംഗങ്ങള്‍ അധ്യക്ഷ ചിത്ര വാഗിന്റെ നേതൃത്വത്തില്‍ മറൈന്‍ െ്രെഡവ് പൊലീസ് സ്‌റ്റേഷനില്‍ എത്തി വാഡിയയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

പ്രീതി സിന്റ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ആരോപണത്തിന്റെ നിജസ്ഥിതി അറിയാന്‍ സംഭവ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. സംഭവത്തില്‍ ഉള്‍പ്പെട്ടവരുടെ മൊഴി എടുക്കുമെന്നും പോലീസ് അറിയിച്ചു. മെയ് 30 ന് മുംബൈ വാങ്കടെ സ്‌റ്റേഡിയത്തില്‍ വച്ച് മുന്‍ കാമുകനായ നെസ് വാഡിയ തന്നെ മാനഭംഗം ചെയ്തുവെന്നും തുടര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. ഇന്ത്യന്‍ ശിക്ഷാനിയമം 354, 504, 509 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ നെസ് വാഡിയ നിഷേധിച്ചു. പരാതി അടിസ്ഥാനരഹിതമാണെന്നും പരാതി തന്നെ ഞെട്ടിച്ചുവെന്നും വാഡിയ പറഞ്ഞു.

Scroll To Top